Join Whatsapp Group. Join now!
Aster MIMS 10/10/2023

കരിന്തളത്ത് 60 കോടി ചിലവില്‍ യോഗ ആന്റ് നാച്വറോപ്പതി റിസര്‍ച്ച് സെന്റര്‍ വരുന്നു

കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ തോളേനിയില്‍ 60 കോടി രൂപ ചിലവില്‍ 100 കിടക്കകളോട് കൂടിയ യോഗ ആന്റ് നാച്വറോപ്പതി റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നു. സെന്റKasaragod, Kerala, Neeleswaram, Research, Yoga and Naturopathy Research center will come soon in Karinthalam
നീലേശ്വരം: (www.kasargodvartha.com 03.11.2017) കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ തോളേനിയില്‍ 60 കോടി രൂപ ചിലവില്‍ 100 കിടക്കകളോട് കൂടിയ യോഗ ആന്റ് നാച്വറോപ്പതി റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നു. സെന്റര്‍ റിസേര്‍ച്ച് യോഗ ആന്റ് നാച്വറോപ്പതി ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ അനുവദിച്ച യോഗാ ആന്റ് നാച്വറോപ്പതി റിസര്‍ച്ച് സെന്ററാ ണ് കരിന്തളത്ത് സ്ഥാപിക്കുന്നത്.

കരിന്തളംപാറ മുതല്‍ തലയടുക്കം വരെയുള്ള 15 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക. നേരത്തെ കേന്ദ്രസംഘം ഈ സ്ഥലം പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച സെന്റര്‍ ഡയറക്ടര്‍ ഡോ. ഈശ്വരന്‍ ആചാര്യയുടെ നേതൃത്വത്തില്‍ വന്ന വിദഗ്ദ്ധ സംഘമാണ് സെന്റര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. രണ്ടുവര്‍ഷത്തിനുള്ളില്‍ സെന്റര്‍ ഉദ്ഘാടന സജ്ജമാക്കാനാണ് തീരുമാനം. കൂടുതല്‍ സ്ഥലം ലഭിച്ചാല്‍ 200 കിടക്കകളായി വര്‍ദ്ധിപ്പിച്ച് ഇവിടെ പി ജി കോഴ്സും ആരംഭിക്കും. ആയുര്‍വ്വേദം, യോഗ, നാച്വറോപ്പതി എന്നീ വിഭാഗങ്ങളായിരിക്കും ഇവിടെ പ്രവര്‍ത്തിക്കുക.

റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ക്കൊപ്പം പി കരുണാകരന്‍ എംപി, എനിഗ്മ സംസ്ഥാന പ്രസിഡണ്ടും ദേശീയ വൈസ് പ്രസിഡണ്ടുമായ ഡോ.ഷിംജി പി നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. പി ബാലകൃഷ്ണന്‍, മുന്‍ എംഎല്‍എ എം കുമാരന്‍, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി ചന്ദ്രന്‍, ഷൈജമ്മബെന്നി, കെ അനിത, ടി വി ബാലകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി നാരായണന്‍, പഞ്ചായത്തംഗം ഇ ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി എം മനോജ്, സിപിഎം കരിന്തളം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി പാറക്കോല്‍രാജന്‍, കെപിസിസി അംഗം കെ കെ നാരായണന്‍, ബിജെപി നേതാവ് അഡ്വ. കെ രാജഗോപാല്‍, സിപിഐ നേതാവ് സുകേശ്, എന്‍ കെ തമ്പാന്‍ എന്നിവരും  ആചാര്യയോടൊപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Neeleswaram, Research, Yoga and Naturopathy Research center will come soon in Karinthalam