ബദിയടുക്ക: (www.kasargodvartha.com 05.11.2017) പത്ത് വര്‍ഷം മുമ്പ് ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വാറണ്ട് പ്രതിയായ കിടക്ക വില്‍പ്പനക്കാരന്‍ പോലീസ് പിടിയില്‍. കൊല്ലം കബിനടി ചെറുവായിയിലെ സൈനുദ്ദീനെ(52)യാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു. 2007 ആഗസ്റ്റ് ഏഴിനാണ് കേസിനാസ്പദമായ സംഭവം.
കിടക്ക വില്‍ക്കാനായി ബ്രാഞ്ചത്തടുക്കയിലെത്തിയ സൈനുദ്ദീന്‍ ഭര്‍തൃമതിയോട് വെള്ളം ആവശ്യപ്പെട്ടിരുന്നു. വെള്ളമെടുക്കാന്‍ പോകുന്നതിനിടെ പിറകെയെത്തിയ സൈനുദ്ദീന്‍ ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തില്‍ സൈനുദ്ദീനെതിരെ പോലീസ് കേസെടുക്കുകയും പ്രതി പിന്നീട് അറസ്റ്റിലാവുകയും ചെയ്തു.
കേസില്‍ ജാമ്യത്തിലിറങ്ങിയ സൈനുദ്ദീന്‍ പിന്നീട് കോടതിയില്‍ ഹാജരാവാതെ മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സൈനുദ്ദീനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ബദിയടുക്ക പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ശൂരനാട് പോലീസാണ് സൈനുദ്ദീനെ അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, police, House-wife, Warrant case accused arrested after 10 years