പണമ്പൂര്‍: (www.kasargodvartha.com 12.11.2017) മംഗളൂരു നോര്‍ത്ത് എം എല്‍ എ മുഹിയുദ്ദീന്‍ ബാവയ്‌ക്കെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്റീരിയര്‍ ഡിസൈനറായ കൊടിയബയലിലെ അശ്വത് കുമാര്‍ (27), ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പെറുവൈയിലെ യതീഷ് (28) എന്നിവരെയാണ് പണമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
എം എല്‍ എയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് ഇവര്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്തത്. ഇതുകൂടാതെ പണമ്പൂരിന് സമീപത്തെ അങ്കരഗുണ്ഡി ജിഹാദികളുടെയും, പശു മോഷ്ടാക്കളുടെയും കേന്ദ്രമായി മാറിയെന്നും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് മംഗളൂരു നോര്‍ത്ത് ബ്ലോക്ക് ഭാരവാഹികളുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: MLA, Social-Media, Social Networks, Mangalore, National, Crime, Complaint, Police, Case, Accuse, Arrest, Two arrested for offensive Facebook post against MLA Mohiuddin Bava.
< !- START disable copy paste -->എം എല്‍ എയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് ഇവര്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്തത്. ഇതുകൂടാതെ പണമ്പൂരിന് സമീപത്തെ അങ്കരഗുണ്ഡി ജിഹാദികളുടെയും, പശു മോഷ്ടാക്കളുടെയും കേന്ദ്രമായി മാറിയെന്നും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് മംഗളൂരു നോര്‍ത്ത് ബ്ലോക്ക് ഭാരവാഹികളുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.