Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇസ്തിരിയിട്ടുകൊണ്ടിരിക്കെ ദര്‍സ് വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

വസ്ത്രത്തിന് ഇസ്തിരിയിട്ടുകൊണ്ടിരിക്കെ ദര്‍സ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് സീതാംഗോളിയിലെ യൂസുഫിന്റെ മകനും കാങ്കോല്‍ പാപ്പരട്ട സലാം മസ്ജിദിന്റെ Payyannur, Kasaragod, Death, Obituary, News, Madrasa, Student, Top-Headlines, Hospital, Seethangoli, Kannur, Irfan
പയ്യന്നൂര്‍: (www.kasargodvartha.com 13.11.2017) വസ്ത്രത്തിന് ഇസ്തിരിയിട്ടുകൊണ്ടിരിക്കെ ദര്‍സ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് സീതാംഗോളിയിലെ യൂസുഫിന്റെ മകനും കാങ്കോല്‍ പാപ്പരട്ട സലാം മസ്ജിദിന്റെ കീഴിലെ മദ്രസയിലെ വിദ്യാര്‍ത്ഥിയുമായ ഇര്‍ഫാനാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 5.45 മണിയോടെ കാങ്കോലിലെ താമസ സ്ഥലത്ത് വെച്ചാണ് സംഭവം.

ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ഇര്‍ഫാന്‍. വൈകുന്നേരം സ്‌കൂള്‍ വിട്ട് വന്ന ഇര്‍ഫാന്‍ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ഒപ്പം താമസിക്കുന്ന സഹപാഠികളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഗൗരവമാക്കിയിരുന്നില്ല. പിന്നീട് ഛര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇസ്തിരിയിട്ടുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഷോക്കേറ്റതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇലക്ട്രീഷ്യന്‍മാരെത്തി പരിശോധിച്ചോള്‍ ഷോക്ക് സംഭവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് അറിയിച്ചത്. സഹോദരങ്ങള്‍: തംസീറ, റിസ് വാന, മെഹറുന്നിസ, ആദില്‍, ഫവാദ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Student dies after cardiac arrest

Keywords: Payyannur, Kasaragod, Death, Obituary, News, Madrasa, Student, Top-Headlines, Hospital, Seethangoli, Kannur, Irfan.
< !- START disable copy paste -->