കാസര്‍കോട്: (www.kasargodvartha.com 09.11.2017) കാസര്‍കോട് നെല്ലിക്കുന്ന് ബങ്കരകുന്നിലെ മുഹമ്മദ് സിനാനെ (22) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇത് സംബന്ധിച്ച് കാസര്‍കോട് എം.എല്‍.എ എന്‍ എ നെല്ലിക്കുന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം പരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ആണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. കാസര്‍കോട് അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ്, അടുക്കത്ത്ബയല്‍ സ്വദേശികളായ കെ കിരണ്‍ കുമാര്‍, കെ നിഥിന്‍ കുമാര്‍, എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
2008 ഏപ്രില്‍ 16 ന് ദേശീയപാതക്കു സമീപം ആനബാഗിലു- അശോക് നഗര്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നെല്ലിക്കുന്ന്, ബങ്കര കുന്നിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാനെ തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രധാന സാക്ഷികളടക്കം ഉണ്ടായിട്ടും പ്രോസിക്യൂഷന്‍ അന്വേഷണ നടപടികളില്‍ വീഴ്ച വരുത്തിയതായി കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്ക് വേണ്ടി ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരപിള്ളയാണ് ഹാജരായിരുന്നത്. മുന്‍ സര്‍ക്കാര്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നു.
Related News:
സിനാന്‍ വധക്കേസില്‍ സര്‍ക്കാറിന് അപ്പീല്‍ നല്‍കാന്‍ നിയമതടസമൊന്നുമില്ലെന്ന് വിദഗ്ധര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Police, court, Accuse, Sinan murder case; Appeal to HC against court verdict