Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷിംസിയയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി, ആത്മഹത്യയുടെ കാരണം തേടി പോലീസ്

കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി ഷിംസിയ Kasaragod, Cheruvathur, Police, Suicide, Death, Student, School, Teachers, Investigation, Hospital, News, Shimsiya's death; police investigation started.
ചെറുവത്തൂര്‍: (www.kasargodvartha.com 06/11/2017) കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി ഷിംസിയ (15)യുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചീമേനി മുണ്ടയിലെ ഷിഹാബ് - സഫിയ ദമ്പതികളുടെ മകള്‍ ഷിംസിയയെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആദ്യം മംഗളൂരുവിലെ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിനു പിന്നാലെയാണ് ഷിംസിയയെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kasaragod, Cheruvathur, Police, Suicide, Death, Student, School, Teachers, Investigation, Hospital, News, Shimsiya's death; police investigation started.

പഠിക്കാന്‍ മിടുക്കിയായിരുന്ന ഷിംസിയയുടെ മരണം സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. ഷിഫാസ് (ഗള്‍ഫ്), ഷിഫാന എന്നിവര്‍ ഷിംസിയയുടെ സഹോദരങ്ങളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Cheruvathur, Police, Suicide, Death, Student, School, Teachers, Investigation, Hospital, News, Shimsiya's death; police investigation started.