Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷീടാക്‌സിക്കു പിന്നാലെ ഷീലോഡ്ജുകളും വരുന്നു

സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി നടപ്പിലാക്കിയ ഷീടാക്‌സിക്കു പിന്നാലെ താമസിക്കാന്‍ Kanhangad,Kasaragod, Kerala, News, Women, She Lodge project, She Lodge project in Kanhangad.
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.11.2017) സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി നടപ്പിലാക്കിയ ഷീടാക്‌സിക്കു പിന്നാലെ താമസിക്കാന്‍ ഷീ ലോഡ്ജുകളും വരുന്നു. കാഞ്ഞങ്ങാട് നഗരസഭ 2017- 18 ജനകീയാസൂത്രണ പദ്ധതിയില്‍ 45 ലക്ഷം രൂപ വകയിരുത്തി അലാമി
പ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്താണ് ഷീ ലോഡ്ജ് പണിയുന്നത്.

ഏകദേശം 2,300 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ മൂന്നു മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തികരിക്കുന്ന തരത്തിലാണ് നഗരസഭ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിലെ പതിനൊന്ന് കേന്ദ്രങ്ങളിലെ പദ്ധതികളില്‍ ഒന്നാണിത്. സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ സുരക്ഷിതമായി പാര്‍ക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമുള്ളതായിരിക്കും ഷീ ലോഡ്ജുകള്‍.

Kanhangad,Kasaragod, Kerala, News, Women, She Lodge project, She Lodge project in Kanhangad.

സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെയുള്ള സഞ്ചാരത്തിന് സുരക്ഷിതമായ താമസ സൗകര്യം വേണമെന്ന കാഴ്ചപ്പാടിലാണ് ഇത്തരം ലോഡ്ജുകള്‍ സ്ഥാപിക്കുന്നത്. ഷീ ലോഡ്ജുകള്‍ തമ്മില്‍ പരസ്പര ബന്ധമുണ്ടായിരിക്കും. ഓണ്‍ലൈനായി ബുക്ക് ചെയ്ത് മുറി ഉപയോഗിക്കാനും സാധിക്കും. അത്യാവശ്യമുള്ള സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഭക്ഷണം കഴിക്കാന്‍ കാന്റീനും ഷീ ലോഡ്ജുകളിലുണ്ടായിരിക്കും.

പകലും രാത്രിയും ഒരു പോലെ പ്രവര്‍ത്തിക്കുന്നതായിരിക്കും ലോഡ്ജുകള്‍. സ്ത്രീ സൗഹൃദമായും മാനേജ്‌മെന്റ് വൈദഗ്ധ്യത്തോടെയും ഇവ നടത്താന്‍ വനിതാ ഗ്രൂപ്പുകളെ ചുമതലപ്പെടുത്തുമെന്ന് ചെയര്‍മാന്‍ വി.വി.രമേശന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad,Kasaragod, Kerala, News, Women, She Lodge project, She Lodge project in Kanhangad.