Join Whatsapp Group. Join now!
Aster MIMS 10/10/2023

മൂന്നര മാസമായി ബൈക്ക് ഷോറൂമിലെ ജീവനക്കാരനെന്ന വ്യാജേന താമസിച്ച് കവര്‍ച്ച; ടൂറിസ്റ്റ് ഹോമില്‍ നിന്നും 40,000 രൂപയും പേഴ്‌സും കവര്‍ന്ന 20 കാരന്‍ കുടുങ്ങി, കവര്‍ച്ച ചെയ്ത പണം കൊണ്ട് അടിപൊളി ജീവിതം

മൂന്നര മാസമായി ബൈക്ക് ഷോറൂമിലെ ജീവനക്കാരനെന്ന വ്യാജേന താമസിച്ച് കവര്‍ച്ച നടത്തിവന്ന യുവാവ് കുടുങ്ങി Kasaragod, Robbery, Youth, Police, Custody, Case, News.
കാസര്‍കോട്: (www.kasargodvartha.com 04/11/2017) മൂന്നര മാസമായി ബൈക്ക് ഷോറൂമിലെ ജീവനക്കാരനെന്ന വ്യാജേന താമസിച്ച് കവര്‍ച്ച നടത്തിവന്ന യുവാവ് കുടുങ്ങി. കാസര്‍കോട് മാലി ടൂറിസ്റ്റ് ഹോമില്‍ നിന്നും 40,000 രൂപയും മാനേജറുടെ എടിഎം കാര്‍ഡും ഡ്രൈവിംഗ് ലൈസെന്‍സും അടങ്ങുന്ന പേഴ്‌സും കവര്‍ച്ച ചെയ്ത ബദിയടുക്ക നീര്‍ച്ചാലിലെ അബ്ദുള്‍ ഷാഹിറിനെയാണ് (20) പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 14നാണ് ടൂറിസ്റ്റ് ഹോമിലെ ക്യാഷ് കൗണ്ടറില്‍ നിന്നും പണവും മാനേജര്‍ കമ്പാറിലെ സുലൈമാന്റെ പേഴ്‌സും കവര്‍ന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ ഷാഹിറിനെ നീര്‍ച്ചാലില്‍ വീട്ടില്‍ വെച്ചാണ് വെള്‌ലിയാഴ്ച ഉച്ചയോടെ കാസര്‍കോട് പ്രിന്‍സിപ്പള്‍ എസ് ഐ അജിത് കുമാറും സിവില്‍ പോലീസ് ഓഫീസര്‍ ജൈസണ്‍ ജോസഫിന്റെയും നേതൃത്വത്തിലാണ് ഷാഹിറിനെ കസ്റ്റഡിയിലെടുത്തത്.

Kasaragod, Robbery, Youth, Police, Custody, Case, News, Youth arrested for robbery case.

യുവാവ് ഹീറോ ഹോണ്ട ഷോറൂമിലെ ജീവനക്കാരനെന്ന വ്യാജേനയാണ് മൂന്നരമാസമായി ലോഡ്ജില്‍ മുറിയെടുത്തത്. മൂന്നരമാസമായി താമസിച്ചതിന്റെ വാടകയായി 6,000 രൂപയും നല്‍കാനുണ്ടായിരുന്നു. അന്വേഷണത്തില്‍ ഹോണ്ട ഷോറൂമില്‍ ജീവനക്കാരനല്ലെന്നം വ്യക്തമായി. മാന്യമായി വേഷം ധരിച്ചാണ് യുവാവിന്റെ താമസം.

കവര്‍ച്ച ചെയ്ത പണം കൊണ്ട് മംഗളൂരുവില്‍ പോയി അടിപൊളി ജീവിതം നയിക്കുകയായിരുന്നുവെന്നും യുവാവ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഷാഹിര്‍ ബദിയടുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ പ്രതിയാണെന്ന് വ്യക്തമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Robbery, Youth, Police, Custody, Case, News Robbery case; Youth arrested.