Join Whatsapp Group. Join now!
Aster MIMS 10/10/2023

പിണറായി ഭരണം കയ്യേറ്റക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടി: ചെന്നിത്തല

കയ്യേറ്റക്കാര്‍ക്കും അഴിമതിക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് പ്രതിപക്ഷ Kasaragod, Ramesh Chennithala, Pinarayi Vijayan, Politics, Press Club, Investigation, RSS, UDF, News, Ramesh Chennithala in Meet the press.
കാസര്‍കോട്: (www.kasargodvartha.com 02/10/2017) കയ്യേറ്റക്കാര്‍ക്കും അഴിമതിക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വ്യാഴാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനില്‍ക്കുകയാണ്.

നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ച മന്ത്രിയെ സംരക്ഷിക്കുക വഴി പിണറായിയും നിയമലംഘകനായി മാറുകയാണ്. കയ്യറ്റപ്രശ്നത്തില്‍ തോമസ് ചാണ്ടിയുടെ കൂട്ടുപ്രതി മുഖ്യമന്ത്രിയാണ്. താന്‍ ഒരിഞ്ചുഭൂമി പോലും കയ്യേറിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് സ്ഥലം സന്ദര്‍ശിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നുമാണ് തോമസ് ചാണ്ടി നിയമസഭയില്‍ വെല്ലുവിളിച്ചത്. ഇതേ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച തനിക്ക് കയ്യേറ്റം നടന്നതായി ബോധ്യപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി കയ്യേറുകയും വയല്‍ നികത്തുകയും ചെയ്തെന്ന് തെളിഞ്ഞതോടെയാണ് താന്‍ ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എന്നാല്‍ നിയമോപദേശം തെടുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഇതുവരെ നിയമോപദേശം തേടിയിട്ടില്ലെന്നാണ് മനസിലാകുന്നത്.

Kasaragod, Ramesh Chennithala, Pinarayi Vijayan, Politics, Press Club, Investigation, RSS, UDF, News, Ramesh Chennithala in Meet the press.

സര്‍ക്കാറിന് തലവേദനയുണ്ടാക്കുന്ന കാര്യങ്ങളില്‍ നിയമോപദേശം തേടാന്‍ വരുത്തുന്ന കാലതാമസവും ഒളിച്ചുകളിയും പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടപ്പോള്‍ അക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ആര്‍ എസ് എസ് നേതാവിനെതിരെ ഒരു നടപടിയുമുണ്ടായില്ല.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിപ്പോള്‍ ജീര്‍ണതയുടെ പടുകുഴിയിലാണ്. കയ്യേറ്റക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും സ്വര്‍ണക്കടത്തുകാര്‍ക്കും വേണ്ടിയാണ് ഈ ഭരണമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അഴിമതിക്കെതിരെ സംസാരിച്ചാണ് ഇടതുപക്ഷം അധികാരത്തില്‍ വന്നത്. അഴിമതിക്കാര്‍ക്കും നിയമലംഘകര്‍ക്കും ഒത്താശ നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറാകുന്നത്. ഗെയില്‍ പാചകവാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനെതിരായ ജനകീയസമരത്തെ തോക്കും ലാത്തിയും ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്.

യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഈ പദ്ധതി കൊണ്ടുവരാന്‍ ശ്രമം നടത്തിയപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ബലപ്രയോഗത്തിലൂടെ ഇപ്പോഴത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഗെയില്‍ പദ്ധതിക്ക് യു ഡി എഫ് എതിരല്ല. എന്നാല്‍ ജനകീയസമരത്തെ നേരിടുന്ന രീതി ശരിയല്ല. ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയും പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ചെന്നിത്തല വ്യക്തമാക്കി. പാലോച് രവി, ഹക്കീം കുന്നില്‍, എന്‍ എ നെല്ലിക്കുന്ന് തുടങ്ങി വിവിധ യു ഡി എഫ് നേതാക്കള്‍ ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Ramesh Chennithala, Pinarayi Vijayan, Politics, Press Club, Investigation, RSS, UDF, News, Ramesh Chennithala in Meet the press.