Join Whatsapp Group. Join now!
Aster MIMS 10/10/2023

താന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന് പ്രഖ്യാപിച്ച് പോലീസുകാരന്റെ വാട്സ്ആപ്പ് പോസ്റ്റ്; നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്

താന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന് പ്രഖ്യാപിച്ച് പോലീസുകാരന്റെ വാട്സ്ആപ്പ് പോസ്റ്റ്. ജില്ലാപോലീസ് മേധാവിയുടെ കാര്യാലയത്തിലെ സിവില്‍ പോലീസ് ഓഫീKasaragod, Kerala, news, Police-officer, complaint, DYFI, Police officer's Whatsapp post with supporting DYFI
കാസര്‍കോട്: (www.kasargodvartha.com 03.11.2017) താന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന് പ്രഖ്യാപിച്ച് പോലീസുകാരന്റെ വാട്സ്ആപ്പ് പോസ്റ്റ്. ജില്ലാപോലീസ് മേധാവിയുടെ കാര്യാലയത്തിലെ സിവില്‍ പോലീസ് ഓഫീസറാണ് വാട്സ്ആപ്പില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന് തെളിയിക്കുന്ന ചിത്രത്തോടുകൂടിയ സന്ദേശമയച്ചത്. നവംബര്‍ മൂന്നിന് ഡി വൈ എഫ് ഐ സ്ഥാപകദിനം എന്ന് രേഖപ്പെടുത്തിയ ഡി വൈ എഫ് ഐ പതാക പതിച്ച ബാനറും ബാനറിന് പിന്നില്‍ നില്‍ക്കുന്ന യുവാക്കളുടെയും ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്.

ഈ സംഘത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ പോലീസുകാരന്റേതാണ്. ഇതിനെതിരെ പോലീസിലെ ഒരുവിഭാഗം ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. തന്റെ രാഷ്ട്രീയം പ്രഖ്യാപിക്കുകയും നിയമപാലകനാണെന്ന കാര്യം വിസ്മരിക്കുകയും ചെയ്ത പോലീസുകാരന്റെ സേവനം രാഷ്ട്രീയപക്ഷപാതിത്വം നിറഞ്ഞതായിരിക്കുമെന്നാണ് പോലീസുകാര്‍ പറയുന്നത്. ആഭ്യന്തരകാര്യങ്ങളിലെ രഹസ്യങ്ങള്‍പോലും ഇത്തരം പോലീസുകാര്‍ പാര്‍ട്ടിക്കാര്‍ക്ക് ചോര്‍ത്തി നല്‍കാനിടയുണ്ടെന്നും ഇത് നീതിനിഷേധത്തിനിടവരുത്തുമെന്നും പോലീസിനകത്ത് വിലയിരുത്തലുയര്‍ന്നു കഴിഞ്ഞു. പോസ്റ്റ് ശ്രദ്ധയില്‍പെട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ഇത്തരമൊരു പോസ്റ്റിട്ട പോലീസുകാരനെതിരെ നടപടിയെടുക്കുമെന്ന് വെളിപ്പെടുത്തി.

പോലീസുകാര്‍ക്ക് രാഷ്ട്രീയമായ ആശയമുണ്ടെങ്കിലും പരസ്യമായ രാഷ്ട്രീയപ്രചരണങ്ങളിലേര്‍പ്പെടരുതെന്നും രാഷ്ട്രീയ പക്ഷപാതിത്വത്തോടെ പ്രവര്‍ത്തിക്കരുതെന്നുമുള്ള കര്‍ശന നിര്‍ദേശമുണ്ട്. ഇതൊന്നും പാലിക്കാതെയാണ് പോലീസുകാരന്‍ വെറും രാഷ്ട്രീയക്കാരന്റെ മാനസികാവസ്ഥയിലെത്തിയത്. അതേ സമയം പോലീസുകാരുടെ നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ടാകുന്നുവെന്നും മുഖം നോക്കാതെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നും വിമര്‍ശനമുണ്ട്. ആരോപണ വിധേയരാകുന്ന പോലീസുദ്യോഗസ്ഥര്‍ ഭരണപക്ഷരാഷ്ട്രീയത്തോട് കൂറുപുലര്‍ത്തുന്നവരാണെങ്കില്‍ നടപടിയെടുക്കാത്ത സ്ഥിതിയുണ്ട്. കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന കളവുമുതലായ ബൈക്ക് ആരോരുമറിയാതെ കടത്തിക്കൊണ്ടുപോയ പോലീസുകാരനെതിരെ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police-officer, complaint, DYFI, Police officer's Whatsapp post with supporting DYFI