Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗതാഗത തടസമുണ്ടാക്കുന്നതായുള്ള പരാതി; ദേശീയപാതയില്‍ ഒരുവര്‍ഷം മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ടോള്‍ബൂത്ത് പൊളിച്ചുനീക്കി

ഗതാഗത തടസം സൃഷ്ടിച്ചുകൊണ്ട് ദേശീയപാതയില്‍ സ്ഥിതിചെയ്തിരുന്ന ടോള്‍ബൂത്ത് പൊളിച്ചുനീക്കി. News, Kanhangad, Kasaragod, Padannakad, Road, Accident, Traffic-block,
കാഞ്ഞങ്ങാട്:(www.kasargodvartha.com 08/11/2017) ഗതാഗത തടസം സൃഷ്ടിച്ചുകൊണ്ട് ദേശീയപാതയില്‍ സ്ഥിതിചെയ്തിരുന്ന ടോള്‍ബൂത്ത് പൊളിച്ചുനീക്കി. പടന്നക്കാട് മേല്‍പ്പാലത്തിന് സമീപത്തെ ടോള്‍ബൂത്താണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊളിച്ചുമാറ്റിയത്. 2016ലാണ് ഇവിടെ ടോള്‍പിരിവ് നിര്‍ത്തിവെച്ചത്.

എന്നാല്‍ നടുറോഡില്‍ ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം നിലകൊള്ളുകയായിരുന്ന ലോഹഷെഡും അനുബന്ധഭാഗങ്ങളും പൊളിച്ചുമാറ്റാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായിരുന്നില്ല. ഉപയോഗശൂന്യമായ ടോള്‍ബൂത്തില്‍ മാലിന്യനിക്ഷേപവും പതിവായിരുന്നു. ഗതാഗതപ്രശ്നങ്ങളും അപകടങ്ങളും പതിവായതോടെ ബൂത്ത് പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.

 News, Kanhangad, Kasaragod, Padannakad, Road, Accident, Traffic-block, Padannakkadu tollbooth demolished after protest

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Padannakad, Road, Accident, Traffic-block, Padannakkadu tollbooth demolished after protest