Join Whatsapp Group. Join now!
Aster MIMS 10/10/2023

നാടിന്റെ വികസനസ്വപ്നം പൂവണിയുന്നു; നീലേശ്വരം- പള്ളിക്കര മേല്‍പ്പാലത്തിന് ഫെബ്രുവരി 15നകം തറക്കല്ലിടും

ഒടുവില്‍ നാടിന്റെ വികസന സ്വപ്നം പൂവണിയുന്നു. നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ തറക്കല്ലിടല്‍ ഫെബ്രുവരി 15നകം നടക്കും. ദേശീയപാത അതോറിറ്റി അധികൃതരാണ്Kasaragod, Kerala, news, Neeleswaram, Pallikara, Over bridge, Neeleshwaram- Pallikkara Over bridge; Stone laying ceremony on Feb 15th
നീലേശ്വരം: (www.kasargodvartha.com 03.11.2017) ഒടുവില്‍ നാടിന്റെ വികസന സ്വപ്നം പൂവണിയുന്നു. നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ തറക്കല്ലിടല്‍ ഫെബ്രുവരി 15നകം നടക്കും. ദേശീയപാത അതോറിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 100-ാം ദിവസം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഈ ദിവസത്തിനുള്ളില്‍ പാലം നിര്‍മ്മാണത്തിനുള്ള കരാര്‍ ഒപ്പുവെക്കണമെന്നും ഉത്തരവില്‍ പറയുന്നു. കരാര്‍ ഒപ്പിട്ട് 650 ദിവസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തീകരിക്കണമെന്നും ദേശീയപാത അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

52.67 കോടി രൂപ ചെലവിലാണ് നിലവിലുള്ള റെയില്‍വേഗേറ്റിന് മുകളിലായി 45 മീറ്റര്‍ വീതിയില്‍ 780 മീറ്റര്‍ നീളമുള്ള മേല്‍പ്പാലം പൂര്‍ത്തിയാകുക. പാളത്തിന്റെ കിഴക്കുഭാഗത്തുള്ള കാര്യങ്കോട് ചീറ്റക്കാല്‍ വളവ് ഒഴിവാക്കിയാണ് പാലം പണിയുക. ചാത്തമത്ത് റോഡ് കഴിഞ്ഞ് നിലവിലുള്ള റോഡിന് കിഴക്കുമാറിയാണ് മേല്‍പ്പാലത്തിന്റെ സമീപനറോഡ് ചേരുക. അതിനായി സമീപനറോഡില്‍ പുതിയ പാലം നിര്‍മിക്കും. ഗതാഗത തടസ്സം ഒഴിവാക്കാന്‍ മേല്‍പ്പാലത്തിന് അടിയിലൂടെ സമീപന റോഡും ഉണ്ടാക്കും.

പാളത്തിന് പടിഞ്ഞാറ് ഭാഗത്ത് പള്ളിക്കരയില്‍ പാലരെക്കീഴില്‍ അമ്പലം ഒഴിവാക്കി നീലേശ്വരം താലൂക്ക് ആശുപത്രി റോഡ് കഴിഞ്ഞ ഉടനെയാണ് മേല്‍പ്പാലത്തിലേക്കുള്ള സമീപനറോഡ് തുടങ്ങുക. നിലവില്‍ ദേശീയപാത നാലുവരിയാക്കുന്നതില്‍ സംസ്ഥാനത്തെ ആദ്യത്തെ നാലുവരി മേല്‍പ്പാലമാണ് പള്ളിക്കരയില്‍. നിര്‍മ്മിക്കുക. എന്നാല്‍, 45 മീറ്റര്‍ വീതിയില്‍ ആറുവരി ദേശീയപാത നിര്‍മിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി വരുമ്പോള്‍ അതിന് ആവശ്യമായ തരത്തില്‍ മേല്‍പ്പാലത്തില്‍ ക്രമീകരണം ഉണ്ടാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
ദേശീയപാത അതോറിറ്റി ഡിസംബര്‍ 12ന് ടെന്‍ഡര്‍ സമര്‍പ്പിക്കാനാണ് ഉത്തരവിറക്കിയിട്ടുള്ളത്. 13ന് രാവിലെ 11.30ന് ടെന്‍ഡര്‍ തുറക്കും. ഡിസംബര്‍ അവസാനം യോഗ്യരായ കരാറുകാരുടെ പട്ടിക പ്രഖ്യാപിക്കും. അതിന് എട്ട് ദിവസത്തിനുശേഷം ധനകാര്യ ടെന്‍ഡര്‍ തുറക്കും. ഇതിനുശേഷം ഫെബ്രുവരി 15നകം തറക്കല്ലിടല്‍ ചടങ്ങ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Pallikara, Over bridge, Neeleshwaram- Pallikkara Over bridge; Stone laying ceremony on Feb 15th