Join Whatsapp Group. Join now!
Aster MIMS 10/10/2023

മാതാവിനെയും ഓട്ടിസം ബാധിച്ച മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മാതാവിനെയും ഓട്ടിസം ബാധിച്ച മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേണമ്പുള്ളി ലാലു News, Kerala, Top-Headlines, Well, Death, Police, Complaint, Deadbody, Investigation,
പാലക്കാട്‌:(www.kasargodvartha.com 09/11/2017) മാതാവിനെയും ഓട്ടിസം ബാധിച്ച മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേണമ്പുള്ളി ലാലു നിവാസില്‍ സുരേഷിന്റെ ഭാര്യ ജയന്തി (38), മകള്‍ അക്ഷര (17) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വില്‍പന നികുതി ഉദ്യോഗസ്ഥനായ സുരേഷ് രാത്രി ജോലിക്കു പോയതായിരുന്നു.

രാവിലെ മറ്റൊരു മകള്‍ അക്ഷര മാതാവിനെയും സഹോദരിയെയും കാണാനില്ലെന്ന് സുരേഷിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് വീട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പോലീസെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ പിറകുവശത്തേക്ക് പോകുന്നതായും കണ്ടെത്തുകയായിരുന്നു.

News, Kerala, Top-Headlines, Well, Death, Police, Complaint, Deadbody, Investigation, Mother and daughter found dead in well


ഇതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് കിണറ്റില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines, Well, Death, Police, Complaint, Deadbody, Investigation, Mother and daughter found dead in well