Join Whatsapp Group. Join now!
Aster MIMS 10/10/2023

വി എസ് പക്ഷത്തിന്റെ തട്ടകത്തില്‍ നടന്ന ലോക്കല്‍ സമ്മേളനത്തില്‍ മത്സരം; പിണറായിപക്ഷക്കാരനായ നേതാവ് പരാജയപ്പെട്ടു

വി എസ് പക്ഷത്തിന്റെ തട്ടകമായ മടിക്കൈ അമ്പലത്തുകര സി പി എം ലോക്കല്‍ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നു. പിണറായി പക്ഷക്കാരനായ നേതാവ് പKasaragod, Kerala, news, Kanhangad, CPM, Local-conference, Local conference; Pinarayi support Leader loss
കാഞ്ഞങ്ങാട്; (www.kasargodvartha.com 09.11.2017) വി എസ് പക്ഷത്തിന്റെ തട്ടകമായ മടിക്കൈ അമ്പലത്തുകര സി പി എം ലോക്കല്‍ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നു. പിണറായി പക്ഷക്കാരനായ നേതാവ് പരാജയപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ മുന്‍ ജില്ലാ കമ്മറ്റിയംഗവുമായ എം കുഞ്ഞമ്പുവാണ് നിലവിലുള്ള സെക്രട്ടറി കെ നാരായണനെതിരെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. എന്നാല്‍ ആറിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് നാരായണന്‍ കുഞ്ഞമ്പുവിനെ പരാജയപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തിലും സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ച കുഞ്ഞമ്പു പരാജയപ്പെട്ടിരുന്നു. വി എസിന്റെ തട്ടകം എന്നറിയപ്പെടുന്ന മടിക്കൈയില്‍ പിണറായി പക്ഷത്തിന്റെ വക്താവാണ് കുഞ്ഞമ്പു. നാരായണന്‍ വി എസ് അനുകൂലിയാണ്. 35 വര്‍ഷം മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഉദ്യോഗസ്ഥനായ കുഞ്ഞമ്പുവിനെ വിരമിച്ചയുടന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാക്കിയതില്‍ അണികളില്‍ കടുത്ത പ്രതിഷേധമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞമ്പു പാര്‍ട്ടി സമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടത്.

മുതിര്‍ന്ന ജില്ലാ കമ്മറ്റിയംഗം കെ ബാലകൃഷ്ണനാണ് അമ്പലത്തുകര പൊതുജനവായനശാലയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത്. മറ്റു സമ്മേളനങ്ങളെ പോലെ നേതൃത്വത്തിനും പഞ്ചായത്ത് ഭരണത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. പഞ്ചായത്തിന്റെ ഭരണം തൃപ്തികരമല്ലെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിപ്പെടുന്നില്ലെന്നും ആരോപിച്ച പ്രതിനിധികള്‍ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തില്‍ ഗുരുതരമായ. ക്രമക്കേടുകള്‍ നടന്നുവെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം നടത്തിയതെന്നും  ആരോപിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, CPM, Local-conference, Local conference; Pinarayi support Leader loss