Join Whatsapp Group. Join now!
Aster MIMS 10/10/2023

കളങ്കിതരുണ്ടെന്ന് കരുതി പടയൊരുക്കത്തിന്റെ റൂട്ട് മാറ്റാന്‍ കഴിയില്ല; തോമസ് ചാണ്ടിക്ക് അധികാരത്തിന്റെ ഹുങ്ക്: കുഞ്ഞാലിക്കുട്ടി

കളങ്കിതരുണ്ടെന്ന് കരുതി യുഡിഎപ് നയിക്കുന്ന പടയൊരുക്കത്തിന്റെ റൂട്ട് മാറ്റാന്‍ Kasaragod, Kerala, News, P.K.Kunhalikutty, Kunhalikkutty on Padayorukkam.
കാസര്‍കോട്: (www.kasargodvartha.com 01.11.2017) കളങ്കിതരുണ്ടെന്ന് കരുതി യുഡിഎപ് നയിക്കുന്ന പടയൊരുക്കത്തിന്റെ റൂട്ട് മാറ്റാന്‍ കഴിയില്ലെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടയൊരുക്കം പരിപാടിയില്‍ കളങ്കിതരെ മാറ്റി നിര്‍ത്തുന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ചോദ്യങ്ങളുണ്ടായപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Kasaragod, Kerala, News, P.K.Kunhalikutty, Thomas Chandy, Kunhalikkutty on Padayorukkam.


കായല്‍ കൈയ്യേറിയ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് അധികാരത്തിന്റെ ഹുങ്കാണെന്നും കുഞ്ഞാലിക്കുട്ടി അധിക്ഷേപിച്ചു. സംസ്ഥാനത്ത് ഭരണം നടക്കുന്നില്ലെന്നും മന്ത്രിമാര്‍ തമ്മില്‍ പരസ്പരം വഴക്കിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കളങ്കിതരെ പടയൊരുക്കത്തില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം നല്ല ഉദ്ദേശത്തോടെ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, P.K.Kunhalikutty, Thomas Chandy, Kunhalikkutty on Padayorukkam.