Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കുമ്പള ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റാന്‍ നടപടി തുടങ്ങി

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കുമ്പള ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റാന്‍ നടപടി തുടങ്ങി. വ്യാഴാഴ്ച News, Kumbala, Kasaragod, Building, Bus stand, High court,
കുമ്പള: (www.kasargodvartha.com 10/11/2017) പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കുമ്പള ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റാന്‍ നടപടി തുടങ്ങി. വ്യാഴാഴ്ച വൈകിട്ടുമുതലാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്. തകര്‍ന്നുവീഴാറായ കെട്ടിടത്തില്‍ നിന്നും വ്യാപാരികളെയും മറ്റും മാസങ്ങള്‍ക്കു മുമ്പു തന്നെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നില്ല. ഇതിനെതിരെ വന്‍ പ്രതിഷേധം ശക്തമായിരുന്നു.

ഇരുപത് വര്‍ഷം മുമ്പ് നിര്‍മ്മിച്ച കെട്ടിടമാണിത്. 24 ഓളം കട മുറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം തകര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ ഹൈക്കോടതി ഇടപെട്ടാണ് വ്യാപാരികളെ ഒഴിപ്പിച്ചത്.

 News, Kumbala, Kasaragod, Building, Bus stand, High court, Kumbala Bus stand building demolishing works started

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kumbala, Kasaragod, Building, Bus stand, High court, Kumbala Bus stand building demolishing works started