Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗൗരിയോട് അധ്യാപികമാര്‍ കാണിച്ചത് ക്രൂരത; മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍

ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍. ഗൗരിയോട് Kollam, News, Top-Headlines, Kerala, Court, Death, Student, Teacher, Court
കൊല്ലം: (www.kasargodvartha.com 06.11.2017) ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍. ഗൗരിയോട് അധ്യാപികമാര്‍ കാണിച്ചത് ക്രൂരതയാണെന്നും, അവര്‍ ഗൗരിയെ കുറേ നേരം ചീത്ത വിളിച്ചതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

മരിക്കുന്നതിന് മുമ്പ് ഗൗരിയെ ടീച്ചര്‍ വിളിച്ചുകൊണ്ടു പോയെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെതിരെ ഗൗരിയുടെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, News, Top-Headlines, Kerala, Court, Death, Student, Teacher, Court.