Join Whatsapp Group. Join now!
Aster MIMS 10/10/2023

അധ്യാപക ദമ്പതികളുടെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും 40,000 രൂപയും കൊള്ളയടിച്ചു

അധ്യാപക ദമ്പതികളുടെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും 40,000 രൂപയും കൊള്ളയടിച്ചു. ചെറുതാഴം അതിയടം പാലോട്ടുകാവിന് സമീപത്തെ കണ്ടങ്കാളി ഗവ. സ്‌കൂള്‍ പ്രധാനാധ്യാപകനായ Kannur, Robbery, House, Kerala, News, Top-Headlines, Crime, Police, Complaint, Investigation
തളിപ്പറമ്പ്: (www.kasargodvartha.com 12.11.2017) അധ്യാപക ദമ്പതികളുടെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും 40,000 രൂപയും കൊള്ളയടിച്ചു. ചെറുതാഴം അതിയടം പാലോട്ടുകാവിന് സമീപത്തെ കണ്ടങ്കാളി ഗവ. സ്‌കൂള്‍ പ്രധാനാധ്യാപകനായ എം കെ രമേശ്കുമാറിന്റെ വീട്ടില്‍ നിന്നാണ് പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യപ്പെട്ടത്.

രമേശ് കുമാറിന്റെ ഭാര്യ ജയശ്രീ മാട്ടൂല്‍ എം ആര്‍ യു പി സ്‌കൂളിലെ അധ്യാപികയാണ്. വെള്ളിയാഴ്ച രാവിലെ ദമ്പതികള്‍ വീട് പൂട്ടി സ്‌കൂളിലേക്ക് പോയതായിരുന്നു. മുറികളുടെയും അലമാരയുടെയും താക്കോല്‍ ഡൈനിംഗ് ഹാളില്‍ തൂക്കിയിട്ടിരുന്നു. വൈകുന്നേരം സ്‌കൂളില്‍ നിന്നെത്തി വീട് തുറന്നപ്പോള്‍ താക്കോല്‍ കൂട്ടം അവിടെ തന്നെയുണ്ടായിരുന്നു. അതുകൊണ്ട് സംശയവുമുണ്ടായിരുന്നില്ല.

ശനിയാഴ്ച പണമെടുക്കാന്‍ അലമാര തുറന്നപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മുകളിലെ നിലയിലെ വാതില്‍ പകുതി അടച്ച നിലയിലായിരുന്നു. രമേശ് കുമാറിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Robbery, House, Kerala, News, Top-Headlines, Crime, Police, Complaint, Investigation.