Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടറായി വിലസിയ വ്യാജനെ പോലീസ് പിടികൂടി

ഫുഡ് ആന്‍ഡ് സേഫ്റ്റി ഇന്‍സ്‌പെക്ടറായി വിലസിയ വ്യാജനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്തു. എറണാകുളം Kerala, news, Kasaragod, payyannur, Top-Headlines, Investigation, Police, Fake food safety inspector held
പയ്യന്നൂര്‍: (www.kasargodvartha.com 09.11.2017) ഫുഡ് ആന്‍ഡ് സേഫ്റ്റി ഇന്‍സ്‌പെക്ടറായി വിലസിയ വ്യാജനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്തു. എറണാകുളം നോര്‍ത്ത് കളമശ്ശേരി എല്ലൂര്‍ റോഡില്‍ ശ്രീദര്‍ശന്‍ നിവാസിലെ കെ പ്രസാദിനെ (67)യാണ് പോലീസ് പിടികൂടിയത്.

വെള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള ചപ്പാത്തി നിര്‍മ്മാണശാലയില്‍ചെന്ന് നിര്‍മ്മാണശാലയുടെ ലൈസന്‍സും ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെട്ടു. സംശയം തോന്നിയപ്പോള്‍ സ്ഥാപനയുടമ നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാര്‍ ഐഡി കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ സ്ഥാപനയുടമയേയും തൊഴിലാളികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ എസ്.ഐ കെ.പി ഷൈനും സംഘവും സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോഴിക്കോട് കുറ്റിപ്പുറം ലഡു നിര്‍മ്മാണശാലയില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തുമ്പോള്‍ പോലീസ് പിടികൂടുകയും 72 ദിവസം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. ഒട്ടനവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുകയും സ്ഥാപനങ്ങളില്‍ നിന്നും ആയിരവും രണ്ടായിരവും വാങ്ങി സ്ഥലം വിടുകയുമാണ് ഇയാള്‍ ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തതായി എസ്.ഐ കെ.പി ഷൈന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kasaragod, payyannur, Top-Headlines, Investigation, Police, Fake food safety inspector held