കാസര്‍കോട്: (www.kasargodvartha.com 10.11.2017) കാസര്‍കോട് ജില്ലയെ കര്‍ണാടകയില്‍ ലയിപ്പിക്കുന്നതിന് സമ്മതം അറിയിച്ച് ഇഎംഎസ് എഴുതിയ കത്ത് പുറത്തായി. പെര്‍ള സത്യനാരായണ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍ ശ്രീകൃഷ്ണ വിശ്വമിത്രയും കര്‍ണാടക ഗമക കലാപരിഷത്ത് കേരളാ ഘടകം പ്രസിഡണ്ട് തെക്കേക്കര ശങ്കരനാരായണ ഭട്ടുമാണ് കത്ത് പുറത്തുവിട്ടത്. മലയാള ഭാഷ നിര്‍ബന്ധമാക്കിയതിനെതിരെയുള്ള പ്രതിഷേധം കാസര്‍കോട്ട് നിലനില്‍ക്കുന്നതിനിടെയാണ് 1957 ഏപ്രില്‍ 26 ന് ഇ.എം.എസ് നമ്പൂതിരിപ്പാട് അയച്ച കത്ത് പുറത്തുവന്നിരിക്കുന്നത്. അന്ന് കാസര്‍കോട് ജില്ല രൂപീകരിച്ചിരുന്നില്ലെങ്കിലും കേരളത്തിന്റെ അതിര്‍ത്തിപ്രദേശത്തെ കര്‍ണാടകയില്‍ ചേര്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു ഇഎംഎസിന്റെ കത്ത്.
പെര്‍ളയില്‍ നടന്ന ദസറനാട ഹബ്ബ യോഗത്തില്‍ വെച്ചാണ് ഇഎംഎസ് കാസര്‍കോടിനെ കര്‍ണാടകയില്‍ ഉള്‍പെടുത്താന്‍ സന്നദ്ധമായിരുന്നുവെന്ന വെളിപ്പെടുത്തല്‍ കന്നഡ അനുകൂല പ്രവര്‍ത്തകര്‍ അറിയിച്ചത്. നാല് എം എല്‍ എമാര്‍ ഉള്‍പെടെ കന്നഡ ഭാഷ പ്രതിനിധികള്‍ മലയാള ഭാഷ നിര്‍ബന്ധമാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും തങ്ങളുടെ ആവശ്യം കേള്‍ക്കാന്‍ സന്മനസ് കാണിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
കത്ത് ഇപ്പോള്‍ കന്നഡ ഭാഷ അനുകൂലികള്‍ പ്രചരണമായി ഏറ്റെടുത്തിരിക്കുകയാണ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കാസര്‍കോട് ഗവ. കോളജില്‍ കന്നഡ വിഭാഗം വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്ക് സമരവും കരിദിനവും ആചരിച്ചിരുന്നു. ബിജെപിയും മലയാളം നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. കന്നഡ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Karnataka, Malayalam, Students, govt.college, EMS Consenting merge of Kasaragod to Karnataka; EMS Letter outed
Keywords: Kasaragod, Kerala, news, Karnataka, Malayalam, Students, govt.college, EMS Consenting merge of Kasaragod to Karnataka; EMS Letter outed