Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ത്യയിലെ ഇസ്‌ലാം മത സേവകര്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മാതൃക പിന്‍പറ്റുന്നവര്‍: ഡോ. അഹ് മദ് റാഷിദ് അല്‍ റഹീലി

ഇസ്‌ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ) കാണിച്ചുതന്ന മഹത്തായ പാരമ്പര്യം പിന്തുടരുന്നവരാണ് ഇന്ത്യയിലെ മത സേവകരെന്ന് മദീന മുനവ്വറിയിലെ ഗ്രാന്റ് മുഫ്ത്തിയും Kasaragod, News, Religion, Malik Deenar, Visit, Top-Headlines, Dr Ahmed Rashid Al Raheeli visits Malik Deenar.
തളങ്കര: (www.kasargodvartha.com 11.11.2017) ഇസ്‌ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ) കാണിച്ചുതന്ന മഹത്തായ പാരമ്പര്യം പിന്തുടരുന്നവരാണ് ഇന്ത്യയിലെ മത സേവകരെന്ന് മദീന മുനവ്വറിയിലെ മുഫ്ത്തിയും ജാമിഅ ഇസ്‌ലാമിയ്യ യൂണിവേഴ്‌സിറ്റി പ്രിന്‍സിപ്പളുമായ ഡോ. അഹ് മദ് റാഷിദ് അല്‍ റഹീലി പറഞ്ഞു. തളങ്കര മാലിക് ദീനാര്‍ ഉറൂസിന്റെ സമാപന ദിവസം പള്ളി സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം ഉറൂസ് കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.


നന്മയും സേവനതല്‍പരതയും കൊണ്ട് പ്രവാചകനെ അത്ഭുതപ്പെടുത്തിയ മഹാനായിരുന്നു അബൂബക്കര്‍ സിദ്ദീഖ് (റ). നന്മകളുടെ കാര്യത്തില്‍ എല്ലായിപ്പോഴും എല്ലാവരേക്കാളും മുന്‍പന്തിയിലായിരുന്ന മഹാനായിരുന്നു അദ്ദേഹം. ദാനധര്‍മത്തിലും ആരാധനാ കര്‍മങ്ങളിലും പരസ്പര സ്‌നേഹത്തിലും മഹാനവര്‍കള്‍ കാണിച്ച മാതൃക പ്രവാചകന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അബൂബക്കര്‍ (റ) ന്റെ ആ മാതൃക പിന്‍പറ്റാന്‍ മത്സരിക്കുന്നവരാണ് ഇന്ത്യയിലെ ഇസ്‌ലാം മത സേവകരെന്ന് മനസിലാക്കാന്‍ കഴിഞ്ഞുവെന്നും ഡോ. അഹ്മദ് റാഷിദ് അല്‍ റഹീലി പറഞ്ഞു.

ശൈഖ് അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ മുഹമ്മദ്, മദീനയിലെ ഫത്‌വ വിഭാഗം ഉദ്യോഗസ്ഥന്‍ ശൈഖ് മുത്തഹബ് അബ്ദുര്‍ റഹ് മാന്‍ അസ്സയ്യിദ്, മുഹമ്മദ് അലി ഉബൈദ് ഫലസ്തീന്‍, മദീനയിലെ യുഎന്‍ ഒ മദ്‌റസ പ്രിന്‍സിപ്പാള്‍ അമീന്‍ മുഹമ്മദ് അലി ഉബൈദ്, ദുബൈയിലെ ഔഖാഫ് ഉദ്യോഗസ്ഥന്‍ ജുമാ ഇബ്രാഹീം നാസര്‍, ഡോ. സയ്യിദ് മുഹമ്മദ് അല്‍ഖാസിമി, ഖാരിഅ് മുഹമ്മദ് മുസമ്മില്‍, അസ്സയ്യിദ് മുഹമ്മദ് അബ്ദുല്ല തുടങ്ങിയവരും മുഫ്തിയോടൊപ്പം ഉണ്ടായിരുന്നു.
Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Religion, Malik Deenar, Visit, Top-Headlines, Dr Ahmed Rashid Al Raheeli visits Malik Deenar.