Join Whatsapp Group. Join now!
Aster MIMS 10/10/2023

മോദിയും പിണറായിയും ഒരേ തൂവല്‍പക്ഷികള്‍: ചെന്നിത്തല

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവല്‍ പക്ഷികളാണെന്ന് Kasaragod, Kerala, News, Narendra-Modi, Pinarayi-Vijayan, Ramesh-Chennithala, CPM, V.S Achuthanandan, BJP, UDF, LDF, Chennithala against Modi and Pinarayi.
കാസര്‍കോട്: (www.kasargodvartha.com 02.11.2017) പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവല്‍ പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടുപേരും ജനങ്ങളില്‍ നിന്നും അകലുകയാണ്. മാധ്യമപ്രവര്‍ത്തകരെ കാണാന്‍ താത്പര്യം കാണിക്കാത്ത മോദിയുടെ രീതി തന്നെ പിണറായിയും പിന്തുടരുന്നു. ദേശീയതലത്തിലുള്ള മതേതര ഐക്യത്തിന് തുരങ്കം വെക്കുന്ന സമീപനമാണ് സി പി എം കൈക്കൊള്ളുന്നത്.

Kasaragod, Kerala, News, Narendra-Modi, Pinarayi-Vijayan, Ramesh-Chennithala, CPM, V.S Achuthanandan, BJP, UDF, LDF, Chennithala against Modi and Pinarayi.


ബി ജെ പി ഉയര്‍ത്തുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് വി എസ് അച്യുതാനന്ദനും സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിണറായി വിജയനും പ്രകാശ് കാരാട്ടും എതിര്‍ക്കുകയാണ്. ദേശീയതലത്തില്‍ മതേതരകൂട്ടായ്മ വേണമെന്ന് ജനാധിപത്യവിശ്വാസികള്‍ ആഗ്രഹിക്കുമ്പോള്‍ സി പി എം ഈ കൂട്ടായ്മ വേണ്ടെന്ന നിലപാടെടുക്കുന്നത് ബി ജെ പിയെ സഹായിക്കാനാണ്. ജി എസ് ടിയും നോട്ടുനിരോധനവും നടപ്പില്‍ വരുത്തി രാജ്യത്തെ ജനങ്ങളെ ദ്രോഹിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മഞ്ചേരിയില്‍ ബി ജെ പിയെയും എല്‍ ഡി എഫിനെയും ഒരുപോലെ നിലംപരിശാക്കാന്‍ കഴിഞ്ഞത് യു ഡി എഫിന് വലിയ നേട്ടമാണുണ്ടാക്കിയത്.

യു ഡി എഫിന് ശക്തമായ ജനപിന്തുണയുണ്ടെന്നാണ് മഞ്ചേരി ഉപതിരഞ്ഞെടുപ്പ് വിധി തെളിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Narendra-Modi, Pinarayi-Vijayan, Ramesh-Chennithala, CPM, V.S Achuthanandan, BJP, UDF, LDF, Chennithala against Modi and Pinarayi.