Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷെയര്‍മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; യുവതിയുടെ അറസ്റ്റ് ജയിലില്‍ വെച്ച് പോലീസ് രേഖപ്പെടുത്തി, കാസര്‍കോട്ട് കൊണ്ടുവരുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കും

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയശേഷം കോട്ടയം താഴത്തങ്ങാടിയില്‍ പിടിയിലായ മൂവാറ്റുപുഴ Kasaragod, Cheating, Case, Arrest, Woman, Police, News, ourt, Cheating case accused's arrest recorded in Jail.
കാസര്‍കോട്: (www.kasargodvartha.com 03/11/2017) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയശേഷം കോട്ടയം താഴത്തങ്ങാടിയില്‍ പിടിയിലായ മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയുടെ അറസ്റ്റ് വിയ്യൂര്‍ ജയിലില്‍ വിദ്യാനഗര്‍ പോലീസ് രേഖപ്പെടുത്തി. വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ്കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശിനി സുറുമിയുടെ (26)അറസ്റ്റാണ് അഡീഷണല്‍ എസ് ഐ വാസു രേഖപ്പെടുത്തിയത്. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് ഇരട്ടിയാക്കി തിരികെനല്‍കാമെന്ന് വിശ്വസിപ്പിച്ച് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ സുറുമി തട്ടിപ്പ് നടത്തുകയായിരുന്നു.

കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ആറുപേരില്‍ നിന്ന് സുറുമി 25 ലക്ഷം രൂപയോളം കൈക്കലാക്കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയും യുവതിയെ കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. പിന്നീട് കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ സുറുമിയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. വിയ്യൂര്‍ ജയിലിലാണ് സുറുമിയെ പാര്‍പ്പിച്ചിരിക്കുന്നത്.

Kasaragod, Cheating, Case, Arrest, Woman, Police, News, ourt, Cheating case accused's arrest recorded in Jail.

വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ വാസുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച വൈകുന്നേരം ജയിലില്‍ വെച്ചാണ് സുറുമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുറുമിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും കസ്റ്റഡിയില്‍ വാങ്ങാന്‍ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കുമെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട്, മൂവാറ്റുപുഴ, താഴത്തങ്ങാടി എന്നിവിടങ്ങളില്‍ നിന്നായി നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ സുറുമി കാസര്‍കോട്, വിദ്യാനഗര്‍ ഭാഗങ്ങളില്‍ നിന്നായി തട്ടിപ്പിലൂടെ സമാഹരിച്ചത് ഒന്നരക്കോടി രൂപയാണ്. സുറുമിയുടെ വിദേശത്തുള്ള ഭര്‍ത്താവ് ഷരീഫിനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷരീഫും പ്രതിയാണ്.

കാസര്‍കോട്ടെ പതിനഞ്ച് പേരില്‍നിന്നായി ഒന്നരക്കോടി രൂപയും മൂവാറ്റുപുഴയിലെ നിരവധിപരില്‍ നിന്നായി പതിനഞ്ച് ലക്ഷത്തോളം രൂപയുമാണ് സുറുമി കൈക്കലാക്കിയത്.

Related News:
നോട്ടിരട്ടിപ്പ് തട്ടിപ്പില്‍ കാസര്‍കോട് സ്വദേശിനിയും ഇരയായി, പരാതിയുമായി ഭര്‍തൃമതി പോലീസില്‍, കോട്ടയത്ത് പിടിയിലായ ദമ്പതികളെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Cheating, Case, Arrest, Woman, Police, News, ourt, Cheating case accused's arrest recorded in Jail.