Join Whatsapp Group. Join now!
Aster MIMS 10/10/2023

കേന്ദ്ര സര്‍വകലാശാല അധികൃതരും മാളോത്തുംപാറ കോളനി നിവാസികളും വീണ്ടും പോരിന്റെ വക്കില്‍

കേന്ദ്ര സര്‍വകലാശാല അധികൃതരും മാളോത്തുംപാറ കോളനി നിവാസികളും വീണ്ടും പോരിന്റെ വക്കില്‍. സര്‍വകലാശാലയ്ക്കു ഭൂമി വിട്ടു നല്‍കിയ 16 കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭൂമിയില്‍ Kanhangad, Central University, Electricity, Kasaragod, Police, Complaint, News, Colony
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.11.2017) കേന്ദ്ര സര്‍വകലാശാല അധികൃതരും മാളോത്തുംപാറ കോളനി നിവാസികളും വീണ്ടും പോരിന്റെ വക്കില്‍. സര്‍വകലാശാലയ്ക്കു ഭൂമി വിട്ടു നല്‍കിയ 16 കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭൂമിയില്‍ വീട് നിര്‍മിച്ചു നല്‍കിയെങ്കിലും കൈമാറ്റം നടന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാകാതെ വീടുകള്‍ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കോളനി നിവാസികള്‍.

എന്നാല്‍ പുതിയ വീടുകളിലേയ്ക്ക് അനുവദിച്ച വൈദ്യുതി ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് സര്‍വകലാശാല അധികൃതര്‍ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ഇതാണ് പുതിയ പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. കോളനിയില്‍ വൈദ്യുതി നിലച്ചതോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ സര്‍വകലാശാല ഹോസ്റ്റലിലേയ്ക്കുള്ള വൈദ്യുതിയും നിലച്ചതായി പറയുന്നു. കോളനിക്കാരാണ് ഇതിനു പിന്നിലെന്ന് സര്‍വകലാശാല അധികതര്‍ ആരോപിക്കുന്നു.

ഇതനുസരിച്ചു ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ആരോപണത്തില്‍ പ്രതിഷേധിച്ച് കോളനിവാസികള്‍ സര്‍വകലാശാല എന്‍ജിനീയറെ ഉപരോധിക്കാനുള്ള ശ്രമമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന ബേക്കല്‍ പോലീസ് ഇവരെ പിന്തിരിപ്പിച്ച് സ്റ്റേഷനില്‍ വച്ചു പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെ പിരിഞ്ഞുപോവുകയായിരുന്നു. ശനിയാഴ്ച ഇതു സംബന്ധിച്ച് സര്‍വകലാശാലാ അധികൃതരും കോളനി നിവാസികളും സ്‌റ്റേഷനില്‍ വച്ചു ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നു പോലീസ് അറിയിച്ചു.

മാളോത്തുംപാറ കോളനി നിവാസികള്‍ കേന്ദ്രസര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ നടത്തിയ പ്രതിഷേധം (ഫയല്‍ ചിത്രം)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Central University, Electricity, Kasaragod, Police, Complaint, News, Colony.