Join Whatsapp Group. Join now!
Aster MIMS 10/10/2023

കോടതിയുടെ അനുകൂല വിധി; നന്ദി പറയാനും ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടിയും കൈക്കൂലിയുമായെത്തിയയാളെ പോലീസ് ചീഫ് കൈയ്യോടെ പിടികൂടി

ക്വാറി എക്‌സ്‌പ്ലോസീവ് ലൈസന്‍സ് തിരികെ നല്‍കാന്‍ കോടതിയുടെ അനുകൂല വിധിയുണ്ടായതിനു പിന്നാലെ News, Kerala, Police, Case, Arrest, Court, Bribe, Licence, Quary, Police chief,
വയനാട്: (www.kasargodvartha.com 10/11/2017) ക്വാറി എക്‌സ്‌പ്ലോസീവ് ലൈസന്‍സ് തിരികെ നല്‍കാന്‍ കോടതിയുടെ അനുകൂല വിധിയുണ്ടായതിനു പിന്നാലെ നന്ദി പറയാനും ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടിയും കൈക്കൂലിയുമായെത്തിയയാളെ പോലീസ് ചീഫ് കൈയ്യോടെ പിടികൂടി. അമ്പലവയല്‍ കുമ്പളേരി കൊടികുളത്ത് വീട്ടില്‍ കെ.പി. ബാബുവിനെതിരെയാണ് പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം. രണ്ടു കേസുകളില്‍ ഉള്‍പ്പെട്ട ബാബുവിന്റെ ക്വാറി എക്‌സ്‌പ്ലോസീവ് ലൈസന്‍സ് റദ്ദായിരുന്നു. കോടതി വിധി അനുകൂലമായതിനാല്‍ ലൈസന്‍സ് തിരികെ ലഭിക്കാനുള്ള സാങ്കേതിക നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇതിന്റെ നന്ദി പറയാനും തുടര്‍ന്നും തന്റെ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടിയും കൈക്കൂലിയുമായി വയനാട് ജില്ലാ പൊലീസ് മേധാവി അരുള്‍ ആര്‍.ബി. കൃഷ്ണയുടെ അടുത്തെത്തിയതായിരുന്നു ബാബു. എന്നാല്‍ കൈക്കൂലി മേടിക്കാതെ കല്‍പറ്റ സ്റ്റേഷനില്‍ നിന്ന് പോലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

News, Kerala, Police, Case, Arrest, Court, Bribe, Licence, Quary, Police chief, Bribe; man arrested


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, Case, Arrest, Court, Bribe, Licence, Quary, Police chief, Bribe; man arrested