Join Whatsapp Group. Join now!
Aster MIMS 10/10/2023

കേരളോത്സവത്തിനിടെ ബിജെപി- സിപിഎം സംഘര്‍ഷം; 6 പേര്‍ ആശുപത്രിയില്‍, ബിജെപി ഓഫീസ് കല്ലെറിഞ്ഞു തകര്‍ത്തു

കേരളോത്സവത്തിനിടെയുണ്ടായ തര്‍ക്കം ബിജെപി- സിപിഎം സംഘര്‍ഷത്തില്‍ കലാശിച്ചു. പരിക്കേറ്റ ആറു പേര്‍ ആശുപത്രിയില്‍ Kasaragod, Adoor, CPM, BJP, Hospital, Keralotsavam, News, BJP - CPM conflict; 6 injured.
അഡൂര്‍: (www.kasargodvartha.com 06/11/2017) കേരളോത്സവത്തിനിടെയുണ്ടായ തര്‍ക്കം ബിജെപി- സിപിഎം സംഘര്‍ഷത്തില്‍ കലാശിച്ചു. പരിക്കേറ്റ ആറു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ബി.ജെ.പി പ്രവര്‍ത്തകരായ കുണ്ടാറിലെ ലക്ഷ്മീധര (22), യതീശ് (26), യശ്വന്ത് (28), നയന്‍ കുമാര്‍ (24) എന്നിവര്‍ക്കും സി.പി.എം പ്രവര്‍ത്തകരായ അഡൂര്‍ അടുക്കയിലെ ചരണ്‍രാജ് (21), ഗോപിനാഥ് (28) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ലക്ഷ്മീധരയെയും യതീശിനെയും പുത്തൂരിലെ സ്വകാര്യാശുപത്രിയിലും യശ്വന്തിനെയും നയന്‍ കുമാറിനെയും ജനറല്‍ ആശുപത്രിയിലും ചരണ്‍രാജിനെയും ഗാപിനാഥിനെയും ചെങ്കളയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Kasaragod, Adoor, CPM, BJP, Hospital, Keralotsavam, News, BJP - CPM conflict; 6 injured.

ബി.ജെ.പി ഓഫീസിനു നേരെ കല്ലേറുമുണ്ടായി. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ അഡൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്നതിനിടെ യുവാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Adoor, CPM, BJP, Hospital, Keralotsavam, News, BJP - CPM conflict; 6 injured.