Join Whatsapp Group. Join now!
Aster MIMS 10/10/2023

ബിയര്‍പാര്‍ലര്‍ മാനേജരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവം; 12 പേര്‍ക്കെതിരെ കേസ്

ബിയര്‍ പാര്‍ലര്‍ മാനേജരെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ജനല്‍ ഗ്ലാസുകളും മദ്യകുപ്പികളും അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 12 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് Kasaragod, Kerala, news, case, Crime, Police, Assault, Attack, Bear parlor manager assaulted; case against 12
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.11.2017) ബിയര്‍ പാര്‍ലര്‍ മാനേജരെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ജനല്‍ ഗ്ലാസുകളും മദ്യകുപ്പികളും അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 12 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് നഗരമധ്യത്തിലെ നവരംഗ് ബിയര്‍പാര്‍ലറിലാണ് കഴിഞ്ഞദിവസം അക്രമം നടന്നത്. മാനേജര്‍ പുല്ലൂര്‍ പെരളത്തെ തരുണി(33)നാണ് തലക്ക് അടിയേറ്റത്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തരുണ്‍ പറയുന്നു.

ആവിക്കരയിലെ വൈശാഖ്, വിശാഖ്, രൂപേഷ്, രാജേഷ്, കുശാല്‍നഗര്‍ ജിജി തുടങ്ങിയ കണ്ടാലറിയുന്ന 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി മദ്യപിക്കാനെത്തിയ സംഘം ബിയര്‍കുടിക്കുകയും പിന്നീട് ബിയറിന് വീര്യം കുറവെന്ന് പറഞ്ഞ് സപ്ലെയറോട് തര്‍ക്കിക്കുകയായിരുന്നു. ഇതിനിടയില്‍ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ മദ്യക്കുപ്പിയും ഗ്ലാസുമെടുത്ത് നിലത്തിട്ട് ഉടക്കുകയും ചെയ്തു.

ബഹളം കേട്ട് എത്തിയ മാനേജര്‍ തരുണ്‍ പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഘത്തില്‍പ്പെട്ട ആള്‍ കുപ്പിയെടുത്ത് തരുണിന്റെ തലക്കടിക്കുകയായിരുന്നു. അടിയേറ്റ് തലയില്‍ നിന്നും രക്തം വാര്‍ന്ന തരുണിനെ ഉടന്‍ തന്നെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് ബാറിലേക്ക് കുതിച്ചെത്തുകയായിരുന്നു. പോലീസ് വാഹനം കണ്ടയുടന്‍ തന്നെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍പ്പെട്ട മറ്റ് പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Crime, Police, Assault, Attack, Bear parlor manager assaulted; case against 12