Join Whatsapp Group. Join now!
Aster MIMS 10/10/2023

നേതൃത്വത്തിനെതിരെ തിരിഞ്ഞ കുതിരക്കോട്ടെ പ്രവര്‍ത്തകരില്‍ നിന്നും ഒരാളെ ലോക്കല്‍ സെക്രട്ടറിയാക്കി അണികളെ ഞെട്ടിച്ചു, പള്ളിക്കരയിലും പനയാലിലും യുവ തുര്‍ക്കികള്‍ സെക്രട്ടറിമാര്‍

നേതൃത്വത്തിനെതിരെ തിരിഞ്ഞ കുതിരക്കോട്ടെ പ്രവര്‍ത്തകരില്‍ നിന്നും ഒരാളെ ലോക്കല്‍ സെക്രട്ടറിയാക്കി Kasaragod, Kerala, News, KSRTC-bus, Railway station, Local secretary, Mini stadium, Express train,
ഉദുമ: (www.kasargodvartha.com 02.11.2017) നേതൃത്വത്തിനെതിരെ തിരിഞ്ഞ കുതിരക്കോട്ടെ പ്രവര്‍ത്തകരില്‍ നിന്നും ഒരാളെ ലോക്കല്‍ സെക്രട്ടറിയാക്കി നേതൃത്വം അണികളെ ഞെട്ടിച്ചു. പ്രവചനങ്ങളെയെല്ലാം അതിജീവിച്ചു കൊണ്ടാണ് കുതിരക്കോട്ടെ ബാലനെ തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കൈവന്ന ചുമതലയാണിതെന്ന് ബാലന്‍ പറഞ്ഞു. 1992 മുതല്‍ അഭിഭക്ത പനയാല്‍ ലോക്കലിലും പിന്നീട് വിഭജിച്ചപ്പോള്‍ തച്ചങ്ങാട് ലോക്കലിലും പ്രവര്‍ത്തിക്കുകയായിരുന്നു ബാലന്‍. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗമായി 2000 മുതല്‍ തുടര്‍ച്ചയായി പത്തു വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Kasaragod, Kerala, News, KSRTC-bus, Railway station, Local secretary, Mini stadium, Express train

ബാലന്‍ കുതിരക്കോട്

പള്ളിക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും, കര്‍ഷക സംഘം ഉദുമാ ഏരിയാ സെക്രട്ടറിയുമായ കുഞ്ഞിരാമന്‍ കുന്നൂച്ചി സെക്രട്ടറിയായി വരും എന്നാണ് കരുതിയതെങ്കിലും ആകസ്മികമായാണ് ബാലനെ തെരഞ്ഞെടുത്തത്. ഐക്യ കണ്‌ഠേനയാണ് നിയമനം. പള്ളിക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം സംബന്ധിച്ച് ലോക്കല്‍ പരിധിയിലെ രണ്ടു ക്ലബ്ബുകള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈ വിഷയം ഏരിയാ നേതൃത്വം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ മാറ്റി വെച്ചിരിക്കുകയാണ്. തുടര്‍ പ്രവര്‍ത്തനം ബഹിഷ്‌ക്കരിക്കാനും, പാര്‍ട്ടിയോട് നിസ്സഹകരണവുമായി മുന്നോട്ടു പോകുന്ന കുതിരക്കോട്ടെ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രസ്ഥാനത്തോടൊപ്പം അടുപ്പിച്ച് നിര്‍ത്താന്‍ ബാലന്റെ സെക്രട്ടറി സ്ഥാനം കൊണ്ട് കഴിഞ്ഞേക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ബേക്കല്‍ മുതല്‍ തച്ചങ്ങാട് പെരിയട്ടടുക്കം വഴി കാസര്‍കോടിലേക്കും കാഞ്ഞങ്ങാട്ടേക്കുമുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പള്ളിക്കരയില്‍ ഹാരിസ് സെക്രട്ടറി
പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന പള്ളിക്കര ലോക്കലിന്റെ നേതൃത്വ പദവി വീണ്ടും എം എച്ച് ഹാരിസിലേക്ക് തന്നെ വന്നു ചേര്‍ന്നു. കഴിഞ്ഞ തവണ ഹാരിസ് മാറി നിന്നിരുന്നു. മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതും കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ സമ്മിശ്രമായി അധിവസിക്കുന്ന പള്ളിക്കര ലോക്കല്‍ കമ്മറ്റിയിലേക്ക് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നു വേണം സെക്രട്ടറി വരേണ്ടതെന്ന ധാരണയുടെ ഭാഗമായായിരിക്കണം വീണ്ടും ഹാരിസിനെ ചുമതല ഏല്‍പ്പിക്കാന്‍ ഇടവന്നത്. പതിവിനു വിപരീതമായി സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുപ്രകടനത്തില്‍ പുതിയ മുന്നേറ്റം കാണാന്‍ കഴിഞ്ഞു.

Kasaragod, Kerala, News, KSRTC-bus, Railway station, Local secretary, Mini stadium, Express train
ഹാരിസ് പള്ളിക്കര

ലോക്കല്‍ പരിധിയിലുള്ള ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ എക്‌സ്പ്രസ് വണ്ടികള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പനയാലില്‍ വീണ്ടും അജയന്‍ തന്നെ
പനയാല്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഐക്യകണ്‌ഠേന വീണ്ടും അജയന്‍ പനയാലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുന്ന കാട്ടിയടുക്കം ദേവകി വധത്തിന്റെ ജനകീയ കമ്മറ്റി കണ്‍വീനര്‍ കൂടിയാണ് അജയന്‍. പാര്‍ട്ടിയുടെ മോസ്‌ക്കോ എന്ന് വിശേഷിപ്പിക്കാവുന്ന പനയാലില്‍ കരുത്തുറ്റ സെക്രട്ടറി തന്നെ ഉണ്ടാകണമെന്ന ആലോചനയുടെ ഭാഗമായാണ് അജയനെ തന്നെ വീണ്ടും ചുമതല ഏല്‍പ്പിച്ചത്.

Kasaragod, Kerala, News, KSRTC-bus, Railway station, Local secretary, Mini stadium, Express train
    അജയന്‍ പനയാല്‍ 

അസുഖം മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കാവിനപ്പുറം ബാലകൃഷ്ണന്റെ ഒഴിവിലാണ് അജയന്‍ കഴിഞ്ഞ തവണ സെക്രട്ടറിയായത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനായും സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എം എല്‍ എ യുടെ നാട്ടില്‍ മിനി സ്‌റ്റേഡിയം വേണം; പാക്കം ലോക്കല്‍ സമ്മേളനം

രണ്ടു ടേമുകളിലായി ഉദുമ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് എം എല്‍ എ യായ കെ കുഞ്ഞിരാമന്റെ നാട്ടില്‍ മിനിസ്‌റ്റേഡിയം പടുത്തുയര്‍ത്തണമെന്നും, അതിനാവശ്യമായ സ്ഥലം കണ്ടു വെച്ചിട്ടുണ്ടെന്നും പാക്കം ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

സഹകരണ മേഖലയുടെ ചുമതലയുള്ള ഭാസ്‌കരന്‍ പാക്കത്തിനു സെക്രട്ടറിയായി തുടരാനുള്ള സാങ്കേതികത കാരണമായിരിക്കാം ചുമതല രാഘവന്‍ വെളുത്തോളിയെ ഏല്‍പ്പിച്ചത്. ഇതിന് തൊട്ടുമുമ്പുള്ള ടേമുകളിലും രാഘവന്‍ ഒരു തവണ സെക്രട്ടറിയായിരുന്നിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, KSRTC-bus, Railway station, Local secretary, Mini stadium, Express train, Balan selected as Kuthirakkodu local secretary.