Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാത്തുനില്‍ക്കുന്നതിനിടെ മാതാവിന്റെ തോളത്തുണ്ടായിരുന്ന കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനായി കാത്തുനില്‍ക്കുന്നതിനിടെ മാതാവിന്റെ തോളത്തുണ്ടായിരുന്ന ഒരുവയസുള്ള കുഞ്ഞിന്റെ സ്വര്‍ണKasaragod, Kerala, news, Police, Robbery, gold, Baby's gold chain snatched in Kasaragod General Hospital
കാസര്‍കോട്: (www.kasargodvartha.com 11.11.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനായി കാത്തുനില്‍ക്കുന്നതിനിടെ മാതാവിന്റെ തോളത്തുണ്ടായിരുന്ന ഒരുവയസുള്ള കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു. വിദ്യാനഗര്‍ മിനിഎസ്റ്റേറ്റിന് സമീപത്തെ ഇഖ്ബാലിന്റെ മകള്‍ ദില്‍നയുടെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. സ്വര്‍ണമാലയ്ക്ക് മുക്കാപവന്‍ തൂക്കം വരും. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം.

ഇവരുടെ സമീപത്തുണ്ടായിരുന്ന രണ്ട് നാടോടി സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന 12 വയസുള്ള കുട്ടി നാടോടി സ്ത്രീകള്‍ എന്തോ ബാഗിലിടുന്നത് കണ്ടതായി പറയുന്നുണ്ട്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

ഒ.പി കൗണ്ടറില്‍ നൂറു കണക്കിന് രോഗികള്‍ ഡോക്ടറെ കാത്തുനില്‍ക്കുന്നതിനിടയില്‍ മോഷണം നടക്കുന്ന സംഭവം പതിവായിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Robbery, gold, Baby's gold chain snatched in Kasaragod General Hospital