Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോറിക്ഷയില്‍ ലോറിയിലിടിച്ച് ഡ്രൈവര്‍ മരിച്ചു

ഓട്ടോറിക്ഷയില്‍ ലോറിയിലിടിച്ച് ഡ്രൈവര്‍ മരിച്ചു. ദേശീയപാതയില്‍ കുമ്പള പാലത്തിനടുത്ത് വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോഡ്രൈKasaragod, Kerala, news, Kumbala, Death, Obituary, Accidental-Death, Auto driver dies in accident
കുമ്പള: (www.kasargodvartha.com 10.11.2017) ഓട്ടോറിക്ഷയില്‍ ലോറിയിലിടിച്ച് ഡ്രൈവര്‍ മരിച്ചു. ദേശീയപാതയില്‍ കുമ്പള ആരിക്കാടി പാലത്തിനടുത്ത് വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോഡ്രൈവര്‍ ശാന്തിപ്പള്ളയിലെ കൃഷ്ണന്റെ മകന്‍ കിരണ്‍ (29) ആണ് മരിച്ചത്.

മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ആരിക്കാടിയില്‍ നിന്നും കുമ്പളയിലേക്ക് വരികയായിരുന്ന കിരണ്‍ സഞ്ചരിച്ച കെ എല്‍ 14 എല്‍ 4243 നമ്പര്‍ ഓട്ടോറിക്ഷയില്‍ കെ എ 19 സി 1341 നമ്പര്‍ ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കിരണിനെ കുമ്പള സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
Kasaragod, Kerala, news, Kumbala, Death, Obituary, Accidental-Death, Auto driver dies in accident



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Death, Obituary, Accidental-Death, Auto driver dies in accident