Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദേശികളെത്തിയാല്‍ ഹോട്ടല്‍, ഹോം സ്‌റ്റേ ഉടമകള്‍ വിവരം അപ്പോള്‍ തന്നെ പോലീസിനെ അറിയിക്കണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി

വിനോദത്തിനോ, ചികിത്സക്കോ ആയി വിദേശികളെത്തിയാല്‍ അക്കാര്യം പോലീസിനെ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു. വിദേശികളെത്തിയാല്‍ അവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസിന്റെ Kasaragod, Police, News, Hotel, Foreign Tourists, KG Simon, Website
കാസര്‍കോട്: (www.kasargodvartha.com 04.11.2017) വിനോദത്തിനോ, ചികിത്സക്കോ ആയി വിദേശികളെത്തിയാല്‍ അക്കാര്യം പോലീസിനെ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു. വിദേശികളെത്തിയാല്‍ അവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

ജില്ലയിലേക്ക് വിനോദ സഞ്ചാരത്തിനും, ചികിത്സയ്ക്കുമായി നിരവധി വിദേശികളാണ് ദിനംപ്രതി എത്തുന്നത്. ഇവര്‍ ജില്ലയില്‍ താമസിക്കാനും മറ്റും ഹോട്ടലുകളെയും, റിസോര്‍ട്ടുകളെയും, വീടുകളും, ഹോം സ്‌റ്റേകളെയുമാണ് ആശ്രയിക്കുന്നത്. വിദേശികള്‍ ജില്ലയിലെ താമസസ്ഥലത്ത് എത്തിച്ചേരുന്നത് മുതല്‍ തിരിച്ച് പോകുന്നതുവരെയുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ വിദേശികളെ സംബന്ധിച്ചുള്ള വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനില്‍ സി.ഫോം സമര്‍പ്പിക്കണമെന്നാണ് നിയമം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പോലീസ് മുഴുവന്‍ ഹോട്ടലുകള്‍ക്കും, റിസോര്‍ട്ടുകള്‍ക്കും മറ്റും നല്‍കിയിട്ടുണ്ട്.

കൂടാതെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരും മറ്റും അവരുടെ സുഹൃത്തുകളെയും മറ്റും നാട്ടിലേക്ക് ക്ഷണിച്ച് വീടുകളിലും മറ്റും താമസിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ വീടുകളില്‍ താമസിപ്പിക്കുന്നവരും നിര്‍ബന്ധമായും ഓണ്‍ലൈനില്‍ സിഫോം സമര്‍പ്പിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വിദേശികള്‍ താമസിക്കുന്ന വിവരം നല്‍കാതിരിക്കുന്നത് കുറ്റകരമാണെന്ന് ജില്ലാ പോലീസ് ചീഫ് വ്യക്തമാക്കി.

കൂടാതെ വിദേശികളെ സംബന്ധിച്ചുള്ള രജിസ്റ്ററുകളും ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ സൂക്ഷിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും ഇത്തരത്തില്‍ നടപടിക്രമം പാലിക്കാതെ വിദേശികളെ പാര്‍പ്പിക്കുന്ന എല്ലാ ഹോട്ടലുകളും, വീട്ടുകാരും, ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഓണ്‍ലൈനില്‍ സി.ഫോം സമര്‍പ്പിക്കണമെന്നും ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു.

Attention to Hotel and Home stay owners


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, News, Hotel, Foreign Tourists, KG Simon, Website, Attention to Hotel and Home stay owners.