Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാപാരിയുടെ മരണത്തിന് കാരണമായ ലോറി കണ്ടെത്താനായില്ല; സി സി ടി വി ക്യാമറകള്‍ പരിശോധിക്കുന്നു, മുഖ്യമന്ത്രി വന്നപ്പോള്‍ നികത്തിയ കുഴി വീണ്ടും പൊളിഞ്ഞത് അപകടത്തിന് കാരണമായി

ദേശീയ പാതയിലെ കുഴിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് തെറിച്ചുവീണ വ്യാപാരി ലോറികയറി മരിച്ച സംഭവത്തില്‍ അപകടം Kasaragod, Cheruvathur, Merchant, Accident, Police, Investigation, Pinarayi-Vijayan, News.
ചെറുവത്തൂര്‍: (www.kasargodvartha.com 07/11/2017) ദേശീയ പാതയിലെ കുഴിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് തെറിച്ചുവീണ വ്യാപാരി ലോറികയറി മരിച്ച സംഭവത്തില്‍ അപകടം വരുത്തിയ ലോറി കണ്ടെത്താനായില്ല. പിലിക്കോട് വയല്‍ ചീര്‍മക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പരേതനായ കൊട്ടന്‍ നാല്‍പ്പാടി-പാറു ദമ്പതികളുടെ മകനും പിലിക്കോട് കാലിക്കടവ് പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരിയുമായ കുണ്ടത്തില്‍ കെ പുരുഷോത്തമന്‍(60) മരിച്ച സംഭവത്തിനിടയാക്കിയ ലോറി കണ്ടെത്താനാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ഉത്തമന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പിലിക്കോട് ഗവ. ഹൈസ്‌കൂളിന് സമീപത്തെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിയുകയും ഉതത്തമന്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. പിന്നാലെ വന്ന ലോറി ഉത്തമന്റെ ദേഹത്തുകൂടി കയറിയിങ്ങി പോവുകയായിരുന്നു. അപകടം വരുത്തിയ ലോറി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതേ ഭാഗത്തേക്കണ് ഉത്തമനും സ്‌കൂട്ടറില്‍ പോയത്.

Kasaragod, Cheruvathur, Merchant, Accident, Police, Investigation, Pinarayi-Vijayan, News

ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതുകൊണ്ട് റോഡിലെ കുഴി നികത്തിയിരുന്നു. പിന്നീട് വീണ്ടും റോഡ് പൊളിഞ്ഞ് കുഴി രൂപപ്പെടുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ഉച്ചയോടെ പോസ്റ്റുമോര്‍ച്ചത്തിന് ശേഷം കാലിക്കടവില്‍ പൊതുദര്‍ശനത്തിന് വെച്ചു. പന്നീട് പിലിക്കോട് വയല്‍ പി സി കെയര്‍ കലാസമിതിയിലും പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി കാലിക്കടവിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.

Related News:
കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ വ്യാപാരി ലോറി കയറി മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Cheruvathur, Merchant, Accident, Police, Investigation, Pinarayi-Vijayan, News,