city-gold-ad-for-blogger

23 വര്‍ഷം മുമ്പ് നടന്ന കോഴിക്കോട്ടെ വാഹനാപകടക്കേസില്‍ പിടികിട്ടാപ്പുള്ളിയായ കാസര്‍കോട് സ്വദേശി അറസ്റ്റില്‍


കാസര്‍കോട്: (www.kasargodvartha.com 04/11/2017) 23 വര്‍ഷം മുമ്പ് കോഴിക്കോട്ട് നടന്ന വാഹനാപകടക്കേസില്‍ പിടികിട്ടാപ്പുള്ളിയായ കാസര്‍കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മന്നിപ്പാടിയിലെ ശശിധരനെ(53)യാണ് കോഴിക്കോട് പോലീസ് പിടികൂടിയത്.

1994ല്‍ കോഴിക്കോട്ടുണ്ടായ ബസപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറായ ശശിധരനെതിരെ കോഴിക്കോട് പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ശശിധരന്‍ പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു.

23 വര്‍ഷം മുമ്പ് നടന്ന കോഴിക്കോട്ടെ വാഹനാപകടക്കേസില്‍ പിടികിട്ടാപ്പുള്ളിയായ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

പോലീസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിധരനെതിരെ കോടതി നിരവധി തവണ വാറണ്ട് അയച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മന്നിപ്പാടിയില്‍ വെച്ചാണ് ശശിധരനെ വിദ്യാനഗര്‍ പോലീസിന്റെ സഹായത്തോടെ കോഴിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Arrest, Accident, Case, Police, Report, Court, Custody, News, Accident case; Kasargod native arrested after 23 years.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia