കുമ്പള: (www.kasargodvartha.com 11.11.2017) സ്‌കൂള്‍ പാചകക്കാരിയുടെ വീട്ടില്‍ നിന്നും പട്ടാപ്പകല്‍ ഏഴരപവന്‍ സ്വര്‍ണാഭരണങ്ങളും പണവും പട്ടാപ്പകല്‍ കൊള്ളയടിച്ചു. കുമ്പള അംഗഡിമുഗര്‍ സ്‌കൂളിലെ പാചകക്കാരിയും നാട്ടക്കലിലെ രാമണ്ണയുടെ ഭാര്യയുമായ ജലജയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ജലജ വീട് പൂട്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണം പാചകം ചെയ്യാനായി അംഗടിമുഗര്‍ സ്‌കൂളിലേക്ക് പോയതായിരുന്നു.
ജോലി കഴിഞ്ഞ് വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെത്തിയപ്പോള്‍ അടുക്കള ഭാഗത്തുനിന്ന് രണ്ടുപേര്‍ പുറത്തേക്കോടുന്നത് ജലജ കണ്ടു. ജലജ പിറകെ ഓടിയെങ്കിലും രണ്ടംഗസംഘത്തെ പിന്നെ കണ്ടെത്താനായില്ല. വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന നിലയിലായിരുന്നു. ജലജ അകത്തുകയറി പരിശോധിച്ചപ്പോള്‍ സാധനങ്ങള്‍ വാരിവലിച്ച് പുറത്തിട്ടതായി കണ്ടെത്തി. അലമാരയില്‍ വെച്ചിരുന്ന ഏഴരപവന്‍ സ്വര്‍ണവും 10,000 രൂപയും കാണാനില്ലെന്ന് വ്യക്തമായി. വിവരമറിഞ്ഞ് കുമ്പള എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വിരലടയാള വിദഗ്ദ്ധരും എത്തിയിരുന്നു. ജലജയുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മകളുടെ വിവാഹാവശ്യത്തിന് സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് കവര്‍ച്ച ചെയ്തതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, gold, Wedding, school, 7.5 sovereign gold robbed from house