കുമ്പള: (www.kasargodvartha.com 05.11.2017) കാറുകള്‍ കൂട്ടിയിടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് കുമ്പള ഒളയത്ത് സ്വിഫ്റ്റ് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അംഗഡിമുഗര്‍ കമ്പാര്‍ കോടിയിലെ ഖാലിദ് (58), ഭാര്യ സുഹറ (53) ബന്ധുക്കളായ ബീഫാത്വിമ (50), ഡ്രൈവര്‍ ഫരീദ് (27), ഹാരിസ് (30) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ഇവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സ്വിഫ്റ്റ് കാറിലെ യാത്രക്കാരായ ദര്‍ബാര്‍കട്ടയിലെ രവി ഉള്‍പ്പെടെയുള്ളവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഖാലിദും കുടുംബവും ഒളയത്തെ ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ കുമ്പള ഭാഗത്തേക്ക് വരുന്നതിനിടെ ദര്‍ബാര്‍കട്ട സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, kasaragod, Accident, hospital, 7 injured in car accident
Keywords: Kerala, news, kasaragod, Accident, hospital, 7 injured in car accident