Join Whatsapp Group. Join now!
Aster MIMS 10/10/2023

കുത്തിവെപ്പെടുത്ത 5 വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഡോക്ടറെയും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരെയും തടഞ്ഞുവെച്ചു

കുത്തിവെപ്പെടുത്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊവ്വല്‍ മാപ്പിള സ്‌കൂളിലെ ഏഴാം ക്ലാസ്Kasaragod, Kerala, news, Top-Headlines, hospital, Vaccinations, Students, 5 students feel not well after take vaccination
കാസര്‍കോട്: (www.kasargodvartha.com 13.11.2017) കുത്തിവെപ്പെടുത്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊവ്വല്‍ മാപ്പിള സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫിദ ഫാത്വിമ (12), മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹഫീസ (എട്ട്), ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഹസന്‍ സിനാന്‍ (13), അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് അസ്‌നാന്‍ (10), ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അഫ്രീദ് (12) എന്നിവരെയാണ് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്‌കൂളിലെ 250 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച റുബെല്ല വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയിരുന്നു. കുത്തിവെപ്പെടുത്തതിനു ശേഷം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തലവേദന അനുഭവപ്പെട്ടതായും ഇവരെ പരിശോധിക്കുന്നതിനിടെ രക്ഷിതാക്കളും ചില നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ ബലം പ്രയോഗിച്ച് ആംബുലന്‍സ്‌ വരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് മുളിയാര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിനകര റൈ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കലക്ടറുടെ കര്‍ശന നിര്‍ദേശ പ്രകാരമായിരുന്നു എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കുത്തിവെപ്പെടുക്കുന്നതിനായി തിങ്കളാഴ്ച ക്യാമ്പ് സംഘടിപ്പിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. മൂന്നു തവണ രക്ഷിതാക്കള്‍ക്കും പിടിഎ കമ്മിറ്റിക്കും ബോധവത്കരണ ക്ലാസ് നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.


അതേസമയം കലക്ടറോടും ബന്ധപ്പെട്ടവരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 17ന് കുത്തിവെപ്പ് നടത്താനാണ് തീരുമാനിച്ചതെന്ന് പിടിഎ പ്രസിഡണ്ട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ച ആരോഗ്യവകുപ്പ് അധികൃതര്‍ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിക്കുകയായിരുന്നുവെന്ന് പിടിഎ പ്രസിഡണ്ട് വ്യക്തമാക്കി. കിഡ്‌നി രോഗമുള്ള മുഹമ്മദിന്റെ മകന്‍ ഹസന്‍ സിനാനെ കുത്തിവെച്ചതും കുട്ടികളെ ബലം പ്രയോഗിച്ച് കുത്തിവെപ്പെടുത്തതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് പിടിഎ പ്രസിഡണ്ടും ചില രക്ഷിതാക്കളും പറയുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് മറ്റ് പ്രയാസങ്ങളൊന്നുമില്ലെന്നാണ് കുട്ടികളെ പരിശോധിച്ച കെയര്‍വെല്‍ ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. 800 കുട്ടികളുള്ള സ്‌കൂളില്‍ നേരത്തെ 200 കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുത്തിരുന്നു. ബാക്കിയുള്ള കുട്ടികള്‍ക്കാണ് രണ്ട് ദിവസങ്ങളിലായി കുത്തിവെപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, hospital, Vaccinations, Students, 5 students feel not well after take vaccination

< !- START disable copy paste -->