Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ചു

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ചു. സംഭവത്തില്‍ പൂവറ്റൂരിലെ യുവാവിനെതിരെ പോലീസ് കേസെടുത്തു. പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിKerala, news, Top-Headlines, case, Police, complaint, Youth stabbed woman; complaint lodged
പുത്തൂര്‍: (www.kasargodvartha.com 22.10.2017) പ്രണയാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ചു. സംഭവത്തില്‍ പൂവറ്റൂരിലെ യുവാവിനെതിരെ പോലീസ് കേസെടുത്തു. പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിനെ (28) തിരെയാണ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വെട്ടേറ്റ യുവതിയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറെ നാളായി ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്ന യുവതി ബന്ധുവുമൊത്ത് സ്‌കൂട്ടറില്‍ കുടുംബവീട്ടിലെത്തിയതായിരുന്നു. തിരിച്ചു പോകാനായി സ്‌കൂട്ടറില്‍ കയറിയപ്പോഴാണ് യുവാവിന്റെ ആക്രമണമുണ്ടായത്. യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, case, Police, complaint, Youth stabbed woman; complaint lodged