വിദ്യാനഗര്‍: (www.kasargodvartha.com 29.10.2017) സ്‌കൂട്ടറിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ വീടിന്റെ ചുമരില്‍ ഇടിച്ചുനിന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9.30 മണിയോടെ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മഞ്ചത്തടുക്കയിലാണ് അപകടം. മഞ്ചത്തടുക്ക വളവില്‍ വെച്ച് കെ എല്‍ 14 എസ് 7415 നമ്പര്‍ ആള്‍ട്ടോ 800 കാര്‍ എതിരെ നിന്നും വരികയായിരുന്ന കെ എല്‍ 14 പി 4571 നമ്പര്‍ ടിവിഎസ് ജുപ്പീറ്റര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിടുകയും റോഡരികിലെ വീടിന്റെ ചുമരില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നു.
ഓടുമേഞ്ഞ വീട്ടിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ഇതേ തുടര്‍ന്ന് വീടിന്റെ ഏതാനും ഓടുകള്‍ തകര്‍ന്നു. ചുമരുകള്‍ക്കും കേടുപാട് സംഭവിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അപകടത്തില്‍പെട്ട കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Photos: R.K Kasaragod

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Car-Accident, Scooter, Injured, Vidya Nagar, Youth injured in Car-Scooter accident
Keywords: Kasaragod, Kerala, news, Accident, Car-Accident, Scooter, Injured, Vidya Nagar, Youth injured in Car-Scooter accident