ചെറുവത്തൂര്‍: (www.kasargodvartha.com 24/10/2017) ട്രെയിന്‍ തട്ടി യുവാവിന്റെ തലയും ഉടലും വേര്‍പെട്ട നിലയില്‍ കണ്ടെത്തി. നീലേശ്വരം കുമ്പള പള്ളി യു പി സ്‌കൂളിന് സമീപം താമസിക്കുന്ന ഉമിച്ചിപൊയിലിലെ രവി-ശാന്ത ദമ്പതികളുടെ മകന്‍ വിഷ്ണുവിനെയാണ്(26) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെയാണ് വിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കമഴ്ന്ന നിലയിലായിരുന്നു മൃതദേഹം. ഉടല്‍ പാളത്തിലും തല പുറത്ത് കുറ്റിക്കാട്ടിലുമായിരുന്നു. ആത്മഹത്യ ആണെന്ന് സംശയിക്കുന്നു. നിര്‍മാണ തൊഴിലാളിയാണ് മരിച്ച വിഷ്ണു. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Cheruvathur, Train, Death, Youth, News, Railway, Police, Investigation, Youth found dead in railway track.