Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന Kasaragod, Kerala, News, Death, Bike, Car, Accident, Treatment, Youth dies after accident injury.
കാസര്‍കോട്: (www.kasargodvartha.com 27.10.2017) ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരവനടുക്കം കാവുങ്കാലിലെ പരേതനായ ഇ.കെ കുഞ്ഞിക്കണ്ണന്റെ മകന്‍ പി. ഗോപകുമാര്‍ (ഗോപി- 38) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കെ എസ് ടി പി റോഡില്‍ ചളിയങ്കോട് പാലത്തിനടുത്താണ് അപകടമുണ്ടായത്.

Kasaragod, Kerala, News, Death, Bike, Car, Accident, Treatment, Youth dies after accident injury.


ഗോപകുമാര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപകുമാറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ സഹോദരി ഭര്‍ത്താവ് മധുവിന്റെ ഉടമസ്ഥതയിലുള്ള മധു ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായിരുന്നു.

മാതാവ്: രമണി. ഭാര്യ: ലത, മക്കള്‍: ഗോപിക, അഭിഷേക്. സഹോദരങ്ങള്‍: രാധ, ബാലന്‍, ശകുന്തള. സംസ്‌കാരം ഉച്ചയക്ക്വീട്ടുവളപ്പില്‍ നടക്കും.

Related News:

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Death, Bike, Car, Accident, Treatment, Youth dies after accident injury.