Join Whatsapp Group. Join now!
Aster MIMS 10/10/2023

കഞ്ചാവ് ഉപയോഗിക്കുന്ന വിവരം പുറത്തുപറഞ്ഞുവെന്നാരോപിച്ച് യുവാവിനെ അഞ്ചംഗ സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു, പുറത്ത് വെട്ടേറ്റ യുവാവിന് 17 തുന്നിക്കെട്ടുകള്‍

കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന വിവരം പുറത്തുപറഞ്ഞുവെന്നാരോപിച്ച് യുവാവിനെ അഞ്ചംഗ സംഘം മാരകമായി Kasaragod, Youth, Assault, Police, Investigation, Ganja, News, Youth assaulted.
കാസര്‍കോട്: (www.kasargodvartha.com) കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന വിവരം പുറത്തുപറഞ്ഞുവെന്നാരോപിച്ച് യുവാവിനെ അഞ്ചംഗ സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ ഹസൈനാറിന്റെ മകന്‍ അസ്ലം ഇല്യാസിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തെങ്ങില്‍ കയറുമ്പോള്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് പുറത്ത് വെട്ടേറ്റ യുവാവിന് 17 തുന്നിക്കെട്ടുകള്‍ ഇട്ടു.

ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ ജോലി കഴിഞ്ഞ് വന്ന് റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇല്യാസിനെ അഞ്ചംഗ സംഘം അക്രമിക്കുകയായിരുന്നു. തങ്ങള്‍ കഞ്ചാവ് ഉപയോഗിക്കുന്നതും മദ്യപിക്കുന്നതും പുറത്ത് പറയുന്നത് ഇല്യാസും മറ്റൊരു സുഹൃത്തുമാണെന്നാണ് സംഘം ആരോപിച്ചത്.

Kasaragod, Youth, Assault, Police, Investigation, Ganja, News, Youth assaulted.

സുഹൃത്ത് ആരാണെന്ന് അറിയിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഒരു വിവരവും ആരെയും അറിയിച്ചിട്ടില്ലെന്നും പറഞ്ഞതോടെയാണ് യുവാവിനെ കത്തി കൊണ്ട് പുറത്ത് വെട്ടിയത്. യുവാവിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപകമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Youth, Assault, Police, Investigation, Ganja, News, Youth assaulted.