Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസെന്ന് പറഞ്ഞ് കാര്‍ തടഞ്ഞ് മര്‍ദനം; യുവാവ് അറസ്റ്റില്‍

പോലീസെന്ന് പറഞ്ഞ് കാര്‍ തടഞ്ഞ് മര്‍ദിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റു News, Kerala, Police, Arrest, Youth, Car, Complaint, Case, Remand, Accuse, Court,
നേമം: (www.kasargodvartha.com 21/10/2017) പോലീസെന്ന് പറഞ്ഞ് കാര്‍ തടഞ്ഞ് മര്‍ദിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റു ചെയ്തു. പള്ളിച്ചല്‍ അയണിമൂട് പാലറക്കുളത്തിനു സമീപം പാലറ വീട്ടില്‍ സജി എന്ന സജീവ് രാജിനെ(37)യാണ് നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തത്. ബന്ധുവീട്ടിലേക്കു പോവുകയായിരുന്ന രണ്ടുപേരെ പോലീസ് ചമഞ്ഞ് കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് കേസ്.

പാറശാല സ്വദേശികളായ അനില്‍ കുമാര്‍ (55), ബിനു(40) എന്നിവരാണ് മര്‍ദനത്തിനിരയായത്. അയണിമൂട് വിനോദ് ഗ്യാസ് ഏജന്‍സിക്കു സമീപം വെച്ചാണ് കേസിനാസ്പദമായ സംഭവം. ഇവരുടെ പരാതിയില്‍ കേസെടുത്ത പോലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
News, Kerala, Police, Arrest, Youth, Car, Complaint, Case, Remand, Accuse, Court, Youth arrested for assaulting 2

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, Arrest, Youth, Car, Complaint, Case, Remand, Accuse, Court, Youth arrested for assaulting 2