Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; അനാസ്ഥയാണെന്നാരോപിച്ച് ബന്ധുക്കള്‍ പരാതിയുമായി പോലീസില്‍

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് ബന്ധുക്കള്‍ പരാതിയുമായി പോലീസിലെത്തി. കാസര്‍കോട് കുഡ്‌ലു കൂടല്‍ ക്ഷേത്രKasaragod, Kerala, news, Death, Woman dies after delivery
കാസര്‍കോട്: (www.kasargodvartha.com 27.10.2017) പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് ബന്ധുക്കള്‍ പരാതിയുമായി പോലീസിലെത്തി. കാസര്‍കോട് കുഡ്‌ലു കൂടല്‍ ക്ഷേത്രത്തിന് സമീപത്തെ ഹരീഷന്റെ ഭാര്യ മഞ്ജുഷ (32) ആണ് ചെങ്കള ഇ.കെ നായനാര്‍ സഹകരണാശുപത്രിയില്‍ വെച്ച് മരിച്ചത്. വ്യാഴാഴ്ചയാണ് മഞ്ജുഷയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ മഞ്ജുഷ ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

സുഖപ്രസവമായിരുന്നു. പിന്നീട് മഞ്ജുഷ മരിച്ചതായുള്ള വിവരമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. മഞ്ജുഷയ്ക്ക് അസ്വസ്ഥതയുണ്ടായി പെട്ടെന്ന് മരണം സംഭവിച്ചതായാണ് ബന്ധുക്കളെ അറിയിച്ചത്. മഞ്ജുഷയുടെ ഭര്‍ത്താവ് ഹരീഷ് ഗള്‍ഫിലാണ്. ഏക മകന്‍ യദു കൃഷ്ണന്‍ (ആറ്) ഉളിയത്തടുക്ക ജെയ്മാത സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബേഡകത്തെ അച്യുതന്‍- ഗൗരി ദമ്പതികളുടെ മകളാണ് മഞ്ജുഷ. സഹോദരന്‍: മഹേഷ് (ഗള്‍ഫ്). പ്രസവ സമയത്ത് മാതാവ് ഗൗരിയും മറ്റു ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു.

മഞ്ജുഷയുടേത് നോര്‍മല്‍ പ്രസവമായിരുന്നുവെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍ ശോഭ മല്ല്യ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രക്തസമ്മര്‍ദമുണ്ടായിരുന്നതിനാലും ഗര്‍ഭിപാത്രത്തില്‍ വെള്ളം കുറവായതിനാലും തലേന്നു തന്നെ ഇവരെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രാവിലെ വയറിളക്കാനുള്ള മരുന്ന് നല്‍കിയ ശേഷം ലേബര്‍ റൂമിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് 1.33 മണിയോടെ സുഖപ്രസവത്തിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. അഞ്ചുമിനിട്ടിനു ശേഷം മഞ്ജുഷയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടറായ മുസ്തഫയേയും സര്‍ജന്‍ ഡോ. സുരേഷ് മയ്യയേയും വരുത്തി ജീവന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

പ്രസവത്തിനു ശേഷം അപൂര്‍വ്വമായി സംഭവിക്കുന്ന 'അമിനോട്ടിക് ഫ്‌ളൂയിഡ് എമ്പോളിസം' എന്ന അവസ്ഥ ഉണ്ടാവുകയായിരുന്നുവെന്നാണ് സംശയിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. അമിനോട്ടിക് ഫ്‌ളൂയിഡ് പെട്ടെന്ന് രോഗിയുടെ ശ്വാസനാളത്തിലേക്ക് പോകുന്ന രക്തനാളിയില്‍ തടസമുണ്ടാക്കി മരണം സംഭവിക്കുന്നതാണ് ഇത്. ലക്ഷത്തില്‍ ഒരാള്‍ക്കാണ് ഇങ്ങനെ സംഭവിക്കാറുള്ളതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇത് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ ശോഭ വ്യക്തമാക്കുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാര്‍ ആശുപത്രിയിലെത്തി ഡോക്ടറില്‍ നിന്നും മൊഴിയെടുത്തു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Woman dies after delivery