Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെ നിയമസഭയില്‍ വെല്ലുവിളിച്ച മന്ത്രി തോമസ് ചാണ്ടി ആ വാക്ക് പാലിക്കുമോ? കലക്ടറുടെ റിപോര്‍ട്ട് വന്നതോടെ മന്ത്രി ശരിക്കും 'പെട്ടു'

കയ്യേറ്റവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിനെ വെല്ലുവിളിച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരെ Kasaragod, MLA, N.A.Nellikunnu, Minister, Trending, News, Minister Thomas Chandy
കാസര്‍കോട്: (www.kasargodvartha.com 22.10.2017) കയ്യേറ്റവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിനെ വെല്ലുവിളിച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരെ കലക്ടറുടെ റിപോര്‍ട്ട്. താന്‍ എവിടെയെങ്കിലും ഭൂമി കയ്യേറിയതായി തെളിയിച്ചാല്‍ തന്റെ സ്വത്തുക്കളെല്ലാം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് നല്‍കുമെന്നായിരുന്നു മന്ത്രി തോമസ് ചാണ്ടി നിയമസഭയില്‍ പറഞ്ഞത്.

അതിനിടയില്‍ മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ റവന്യൂ സെക്രട്ടറിക്ക് അന്തിമ റിപോര്‍ട്ട് നല്‍കിയിരിക്കുകയാണ്. മന്ത്രി മണ്ണിട്ട് മൂടിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംഗും അപ്രോച്ച് റോഡും നിയമവിരുദ്ധമാണെന്നും റിപോര്‍ട്ടില്‍ കടുത്ത നടപടിക്കും ശുപാര്‍ശയുണ്ട്. രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ശനിയാഴ്ചയാണ് റവന്യൂ സെക്രട്ടറി പി എച്ച് കുര്യന് ആലപ്പുഴ ജില്ല കലക്ടര്‍ റിപോര്‍ട്ട് കൈമാറിയത്. ഇതോടെ മന്ത്രിക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് ബോധ്യമായിക്കഴിഞ്ഞു.

കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഭൂമി കയ്യേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെ എസ് ആര്‍ ടി സി നന്നാക്കാന്‍ സമയമെന്നായിരുന്നു എന്‍ എ നെല്ലിക്കുന്നിന്റെ ചോദ്യം. ഇതില്‍ ക്ഷുഭിതനായാണ് തോമസ് ചാണ്ടി കയ്യേറ്റം തെളിയിച്ചാല്‍ തന്റെ സ്വത്തുക്കള്‍ എന്‍ എ നെല്ലിക്കുന്നിന് എഴുതിനല്‍കുമെന്ന് വെല്ലുവിളിച്ചത്.

മന്ത്രിയുടെ കയ്യേറ്റം തെളിയിക്കുന്ന കലക്ടറുടെ റിപോര്‍ട്ട് വന്നതിന് പിന്നാലെ തോമസ് ചാണ്ടി നിയമസഭയില്‍ എന്‍ എ നെല്ലിക്കുന്നിനെ വെല്ലുവിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തോമസ് ചാണ്ടി വാക്കുപാലിക്കുമോയെന്നാണ് ലീഗ് അണികള്‍ ചോദിക്കുന്നത്.

'നിയമസഭയില്‍ കാസര്‍കോട് എം എല്‍എയോട് ചാലഞ്ച് ചെയ്യുമ്പോള്‍ തോമസ് സാര്‍ ഓര്‍ത്തില്ല, കളി ആരോടാണെന്ന്. തോമസ് ചാണ്ടി സാറെ അപ്പോ കാര്യങ്ങള്‍ എങ്ങനെ, കാസര്‍കോട് വരുന്നോ അതോ എം എല്‍ എയെയും കൂട്ടി കുട്ടനാട്ടിലേക്ക് വരണോ? സ്വത്തിന്റെ പേപ്പറും കാര്യമൊക്കെ തയ്യാറാക്കി വെച്ചോളു.' എന്നിങ്ങനെ പോകുന്ന മന്ത്രിയെ പരിഹസിച്ചുള്ള കുറിപ്പുകള്‍.

What will happen Thomas Chandy's promise

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, MLA, N.A.Nellikunnu, Minister, Trending, News, Minister Thomas Chandy.