Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രവര്‍ത്തകരുടെ വികാരങ്ങള്‍ക്ക് പുല്ലുവിലയെന്ന് പരാതി; ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിനെതിരെ അണികളുടെ പടയൊരുക്കം

നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിനെതിരെ പാര്‍ട്ടിയില്‍ പൊരിഞ്ഞ പോര്. Kerala, Kasaragod, Nileshwaram, News, Congress, Members, Politics, Bank, Cpim
നീലേശ്വരം: (www.kasargodvartha.com 30.10.2017) നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിനെതിരെ പാര്‍ട്ടിയില്‍ പൊരിഞ്ഞ പോര്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മാനിക്കാതെയാണ് പ്രസിഡണ്ട് പല നടപടികളും കൈക്കൊള്ളുന്നതെന്നാണ് ആരോപണം. നീലേശ്വരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐഎംസിയില്‍ പ്രവര്‍ത്തകര്‍ ബ്ലോക്ക് പ്രസിഡണ്ടിനെതിരെ ആഞ്ഞടിച്ചു.

കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും ഇത്തരം സ്ഥാപനങ്ങളില്‍ ജോലിയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ സിപിഎം ബഹുജന സംഘടനകളോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നതെന്നും നവമാധ്യമങ്ങളിലെ പോസ്റ്റില്‍ ആരോപിക്കുന്നു. സിപിഎം സഹകരണ സംഘത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം രാധാകൃഷ്ണന്‍ നായര്‍ പ്രസിഡണ്ടായ നീലേശ്വരം സഹകരണ ബേങ്ക്് അമ്പതുകോടി നല്‍കിയതിനെതിരെയും പോസ്റ്റില്‍ പരാമര്‍ശിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം അറിയാതെയാണ് ഈ തീരുമാനമെന്നും ആരോപിക്കുന്നു.

ജില്ലാ ബാങ്കിലെ കോഴ നിയമന കേസില്‍ നീലേശ്വരത്തുകാരായ ഡയറക്ടര്‍മാരെ നീലേശ്വരത്തെ സഹകരണ സംഘങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ ഉപരോധിച്ചതും നീലേശ്വരത്ത് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. പ്രസിഡണ്ടിനെതിരെ പടയൊരുക്കം പരിപാടിക്ക് ജില്ലയിലെത്തുന്ന കെ പി സി സി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കാനുള്ള നീക്കത്തിലാണ് മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍. അതിന് മുന്നോടിയായി മണ്ഡലം കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കണമെന്നും അണികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Nileshwaram, News, Congress, Members, Politics, Bank, Cpim, Volunteers protest against Block congress president.