മംഗളൂരു: (www.kasargodvartha.com 23.10.2017) കാസര്‍കോട് സ്വദേശികളുള്‍പെട്ട അഞ്ചംഗ ഹൈവേ കൊള്ളസംഘം ഉള്ളാള്‍ പോലീസിന്റെ പിടിയിലായി. ആയുധങ്ങളും കാറും ഇവരില്‍ നിന്നും പിടിച്ചെടുത്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശികളായ കെ. ഖലീല്‍ എന്ന കല്ലു (27), ജബീര്‍ അബ്ബാസ് (24), കെ. രാജേഷ് (30), ഹൊസങ്കടി സ്വദേശി അസീം (23), പുത്തൂര്‍ സ്വദേശി രവികുമാര്‍ (24) എന്നിവരെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റു ചെയ്തത്.
കവര്‍ച്ചകള്‍ ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കേരള- മംഗളൂരു റൂട്ടിലെ യാത്രക്കാരെ കൊള്ളയടിക്കുകയാണ് സംഘം ചെയ്യുന്നത്. ഉള്ളാള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ഗോപാലകൃഷ്ണ, സബ് ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും വടിവാളുകളുള്‍പെടെയുള്ള ആയുധങ്ങളും മുളകുപൊടി പാക്കറ്റും മാരുതി സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു.
മഞ്ചേശ്വരത്തെ പ്രജ്വലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് രാജേഷും ഖലീലും. കാവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും മൂന്നു കേസുകളും ഇവര്‍ക്കെതിരെ നിലവിലുണ്ട്. പുത്തൂര്‍, മഞ്ചേശ്വരം, ബാര്‍കെ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കഞ്ചാവ് കടത്ത്, മോഷണം, അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് രവികുമാര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mangalore, Police, arrest, case, ullal, Ullal police arrest gang of five highway robbers, seize weapons
< !- START disable copy paste -->കവര്‍ച്ചകള്‍ ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കേരള- മംഗളൂരു റൂട്ടിലെ യാത്രക്കാരെ കൊള്ളയടിക്കുകയാണ് സംഘം ചെയ്യുന്നത്. ഉള്ളാള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ഗോപാലകൃഷ്ണ, സബ് ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും വടിവാളുകളുള്‍പെടെയുള്ള ആയുധങ്ങളും മുളകുപൊടി പാക്കറ്റും മാരുതി സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു.