Join Whatsapp Group. Join now!
Aster MIMS 10/10/2023

യുഎഇയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെട്രോളിന് വില കുറയും

യുഎഇയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെട്രോളിന് വില കുറയും. പെട്രോള്‍ വിലയില്‍ നാലര News, Dubai, Top-Headlines, Petrol, Diesel, Price, crude oil, UAE,
ദുബൈ: (www.kasargodvartha.com 31/10/2017) യുഎഇയില്‍  ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെട്രോളിന് വില കുറയും. പെട്രോള്‍ വിലയില്‍ നാലര ശതമാനത്തോളമാണ് കുറവുണ്ടാവുക. അതേസമയം ഡീസലിന് വില നേരിയ തോതില്‍ ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. നാലു മാസത്തിനിടെ ഇതാദ്യമായാണ് പെട്രോള്‍ വില കുറയുന്നത്. സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2.03 ദിര്‍ഹമായിരിക്കും നവംബറില്‍ ഈടാക്കുക. 2.12 ദിര്‍ഹമായിരുന്നു ഒക്‌ടോബറിലെ വില. 4.25 ശതമാനമാണ് വില കുറഞ്ഞത്. സ്‌പെഷ്യല്‍ പെട്രോള്‍ വില ലിറ്ററില്‍ 2.01 ദിര്‍ഹത്തില്‍ നിന്ന് 1.92 ദിര്‍ഹമായി കുറയും.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില രണ്ടുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വില കുറയുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഇ പ്ലസ് പെട്രോള്‍ ലിറ്ററിന് 1.94 ദിര്‍ഹമായിരുന്നു വില. ഇത് 1.85 ദിര്‍ഹമാകും. സ്‌പെഷ്യല്‍ പെട്രോള്‍ വില 4.48 ശതമാനം കുറയുമ്പോള്‍ 4.64 ശതമാനമാണ് ഇ പ്ലസിന്റെ വിലക്കുറവ്.

News, Dubai, Top-Headlines, Petrol, Diesel, Price, crude oil, UAE, UAE November petrol prices will be cheaper by 5%; first drop in four months

ഡീസല്‍ വില 0.5 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ലിറ്ററിന് 2.11 ദിര്‍ഹമായിരിക്കും നവംബറിലെ ഡീസല്‍ വില.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Dubai, Top-Headlines, Petrol, Diesel, Price, crude oil, UAE, UAE November petrol prices will be cheaper by 5%; first drop in four months