Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച ശേഷം ഓടിരക്ഷപ്പെട്ട കേസിലെ പ്രതികള്‍ അറസ്റ്റില്‍

ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച ശേഷം ഓടി രക്ഷപ്പെട്ട രണ്ടംഗസംഘം പോലീസ് പിടിയിലായി Kasaragod, Train, Mobile Phone, Theft, Case, Police, Court, News, Theft case; Accused arrested.
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/10/2017) ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച ശേഷം ഓടി രക്ഷപ്പെട്ട രണ്ടംഗസംഘം പോലീസ് പിടിയിലായി. വെള്ളിക്കോത്ത് വീണച്ചേരിയിലെ വൈശാഖ് എന്ന ജിത്തു(23), കല്ലഞ്ചിറയിലെ മുഹമ്മദ് ആഷിഖ്(20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 23ന് വൈകുന്നേരം കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. മരുതടുക്കത്തെ അബ്ദുള്‍ ഹുസൈന്റെ മൊബൈല്‍ ഫോണാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്ത്. ഹുസൈന്‍ ട്രെയിനില്‍ നിന്ന് റെയില്‍ വെസ്‌റ്റേഷനില്‍ ഇറങ്ങി നടന്നുപോകുന്നതിനിടെ വൈശാഖും ആഷിഖും ചേര്‍ന്ന് ഇദ്ദേഹത്തിന്റെ കൈയില്‍ നിന്നും മൊബൈല്‍ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു.


ഹുസൈന്‍ ബഹളം വെച്ചുവെങ്കിലും രണ്ടഡംഗസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് ഹുസൈന്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. രണ്ടുപ്രതികളെയും ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Train, Mobile Phone, Theft, Case, Police, Court, News, Theft case; Accused arrested.