Join Whatsapp Group. Join now!
Aster MIMS 10/10/2023

എ ടി എം യന്ത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജീപ്പ് വരുന്നത് കണ്ടു; രണ്ടംഗ കവര്‍ച്ചാസംഘം രക്ഷപ്പെട്ടു

എ ടി എം യന്ത്രം തകര്‍ക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജീപ്പ് വരുന്നതുകണ്ട് കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെട്ടു. News, Kasaragod, Mavungal, Theft, Police, Jeep, Bank, Case, Investigation, Accuse,
മാവുങ്കാല്‍: (www.kasargodvartha.com 24/10/2017) എ ടി എം യന്ത്രം തകര്‍ക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജീപ്പ് വരുന്നതുകണ്ട് കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെട്ടു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മാവുങ്കാല്‍ ശാഖയിലുള്ള എ ടി എം കൗണ്ടറിലാണ് കവര്‍ച്ചാശ്രമം നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. എ ടി എം കൗണ്ടറിനകത്തു കയറിയ രണ്ടംഗസംഘം യന്ത്രം തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കൗണ്ടറിന് പുറത്ത് റോഡില്‍ പോലീസ് ജീപ്പ് വന്ന് നില്‍ക്കുന്നത് കണ്ട് പരിഭ്രാന്തരായ ഇവര്‍ കവര്‍ച്ചാശ്രമം അവസാനിപ്പിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

പോലീസ് നടത്തിയ പരിശോധനയില്‍ എ ടി എം യന്ത്രത്തിന് പോറല്‍ സംഭവിച്ചതായി കണ്ടെത്തി. ഇവിടെ സ്ഥാപിച്ചിരുന്ന സി സി ടി വിയുടെ രണ്ട് ക്യാമറകളും തകര്‍ക്കപ്പെട്ടതായി കണ്ടെത്തി. പോലീസും ബാങ്ക് അധികൃതരും പരിശോധിച്ചപ്പോള്‍ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ബാങ്ക് മാനേജരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

News, Kasaragod, Mavungal, Theft, Police, Jeep, Bank, Case, Investigation, Accuse, Theft attempt in ATM counter.

കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടംഗസംഘത്തിലൊരാള്‍ മുഖംമൂടി ധരിച്ചതായും കണ്ടെത്തി. പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Mavungal, Theft, Police, Jeep, Bank, Case, Investigation, Accuse, Theft attempt in ATM counter.