Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭാര്യയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തു; ടെക്കിയായ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്ത ടെക്കിയായ National, News, Wife, Photo, Husband, Police, Arrest, Complaint, Case,Techie arrested for uploading wife's mobile number on dating website.
ബംഗളൂരു: (www.kasargodvartha.com 28.10.2017) ഭാര്യയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്ത ടെക്കിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ശിവമോഗയിലെ ഹരിശി വില്ലേജിലെ ഹര്‍ഷവര്‍ദ്ധനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഭാര്യയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സോഫ്റ്റ് വെയല്‍ കമ്പനിയിലെ ജോലിക്കാരനാണ് ഹര്‍ഷവര്‍ദ്ധന്‍.

National, News, Wife, Photo, Husband, Police, Arrest, Complaint, Case,Techie arrested for uploading wife's mobile number on dating website.


ആറു വര്‍ഷം മുമ്പാണ് ഹര്‍ഷവര്‍ദ്ധന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ പിന്നീടുണ്ടായ കുടുംബവഴക്കിനാല്‍ ഇരുവരും പിരിഞ്ഞാണ് താമസം. ഇതിന്റെ ദേശ്യത്തിലാണ് ടെക്കി ഭാര്യയുടെ നമ്പറും ഫോട്ടോയും അശ്ലീലവെബ്‌സൈറ്റില്‍ നല്‍കിയത്. പലരില്‍ നിന്നും മെസേജുകളും കോളുകളും വന്നതോടെയാണ് പരാതിയുമായി ഭര്‍തൃമതി പോലീസിലെത്തിയത്. തുടര്‍ന്ന് അന്വേഷണത്തില്‍ ഭര്‍ത്താവ് തന്നെയാണ് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Wife, Photo, Husband, Police, Arrest, Complaint, Case,Techie arrested for uploading wife's mobile number on dating website.